യൂണിയൻ സർക്കാർ എന്നാൽ യൂണിഫോം സർക്കാർ അല്ല: തമിഴ്നാട്ടിൽ വൻ ചർച്ചയായി സ്റ്റാലിന്റെ പ്രസംഗം

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രസംഗം ചർച്ചയാകുന്നു. ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇതോടെ സ്റ്റാലിന്റെ പ്രസംഗം തമിഴ് നാട്ടിൽ വൻ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂണിയൻ സർക്കാർ എന്നതുകൊണ്ട് യൂണിഫോം സർക്കാർ എന്നല്ല അർത്ഥമാകുന്നതെന്ന വരികളും ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമാണ് ചർച്ചകളിൽ നിറയുന്നത്.
അതേസമയം സ്റ്റാലിന്റെ മലയാളം സംസാരവും കൗതുക പൂർവമാണ് തമിഴ് മക്കൾ വരവേറ്റത്. മാത്രമല്ല വിവിധ നിയമങ്ങൾ വഴി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചുള്ള വാക്കുകളും തമിഴ് നാട്ടിൽ ചർച്ചയാകുകയാണ്. മാത്രമല്ല ഹിന്ദിയെ ദേശീയ ഭാഷ ആയി അംഗീകരിക്കില്ലെന്ന പ്രഖ്യാപനം വീണ്ടും ഹിന്ദി വിരുദ്ധ ചർച്ചകൾക്ക് വഴി മരുന്നിടുകയാണ് ചെയ്യുന്നത്.
അത് കൂടാതെ കേരളാ മുഖ്യമന്ത്രി പിണറായിയെ പോലൊരു മുഖ്യനെ തമിഴ്മക്കളും ആഗ്രഹിക്കുന്നുവെന്ന് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ വാർത്തയായിരുന്നു. കൂടാതെ കേരളത്തില്‍ തനിക്ക് ഫാന്‍സുള്ളത് പോലെ തമിഴ്‌നാട്ടില്‍ പിണറായി വിജയനും ഫാന്‍സുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയപ്പോള്‍ ലഭിച്ച റെഡ് സല്യൂട്ട് മറക്കാനാകില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























