മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും ശക്തമാകുന്നു: അരിപ്പാറയിലും തുമരംപാറയിലും മലവെള്ളപ്പാച്ചില്‍; ഉരുള്‍ പൊട്ടിയതായി സൂചന

ദിവസങ്ങളായി കോഴിക്കോട് മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. ഇതോടെ ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. ഇവിടെ ഉച്ചക്ക് ശേഷമാണ് മഴയോയൊപ്പം മലവെള്ളപ്പാച്ചില്‍ അനുഭവപ്പെട്ടത്. അതേസമയം സംഭവത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം തന്നെ കോട്ടയം ജില്ലയിലെ എരുമേലിയിലും കനത്ത മഴ തുടരുകയാണ്. ഇതേതുടർന്ന് തുമരംപാറ മേഖലയില്‍ മലവെള്ളപ്പാച്ചിലാണ്. തുമരംപുഴയില്‍ ജലനിരപ്പ് ഉയരുകയും, സമീപത്തെ റോഡുകളില്‍ വെള്ളം കയറുകയും ചെയ്യ്തു. കൊപ്പം തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ വെള്ളം കയറി.
നിലവിൽ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് ഒട്ടേറെ കൃഷി നശിച്ചു. റോഡുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. അത് കൂടാതെ മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha



























