കേരളത്തിൽ മങ്കിപോക്സ് മരണം സംഭവിച്ചതായി സംശയം: സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു

കേരളത്തിൽ മങ്കിപോക്സ് മരണം സംഭവിച്ചതായി സംശയം. തൃശൂർ ചാവക്കാട്ടെ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്നാണ് സംശയമായി പറയുന്നത്. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി (22) കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്.
അതേസമയം മൂന്ന് ദിവസം മുൻപാണ് വിദേശത്തുനിന്ന് ഇയാൾ എത്തിയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. നിലവിൽ റിപ്പോർട്ട് കാത്തിരിക്കുകയാണ്.
ഇതേസമയം രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് രോഗമുക്തി നേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശിയാണ് രോഗമുക്തി നേടിയത്. ഇയാളെ ഇന്നു ഡിസ്ചാർജ് ചെയ്തു. നിലവിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ച മറ്റു രണ്ടു പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
https://www.facebook.com/Malayalivartha



























