പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; തലശ്ശേരിയില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന; പ്രതികൾക്കായി ഊർജ്ജിത അന്വേഷണം

കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെ തേടി കര്‍ണാടക പോലീസ് കേരളത്തിലെത്തി. നിലവിൽ കണ്ണൂരിലെ തലശ്ശേരിയിലാണ് അന്വേഷണം നടത്തുന്നത്.
അതേസമയം പാറാല്‍ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി റിപോർട്ട്. എന്നാൽ, ഇതുസംബന്ധിച്ച് കേരള പോലീസിന് കൂടുതല്‍ വിവരമില്ല. ഒരു ചിക്കന്‍ സെന്ററില്‍ ജോലിചെയ്യുന്ന ഇയാളുടെ വീട്ടില്‍ കര്‍ണാടക പോലീസ് പരിശോധന നടത്തിയതായാണ് പറയുന്നത്. ഇയാളുടെ വാട്സാപ്പ് ഗ്രൂപ്പ് പരിശോധനയിലാണ് അന്വേഷണം തലശ്ശേരിയിലെത്തിയത്. നാലംഗ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് ഭീകരരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിൽ പ്രതികളായ ഷാക്കിർ, ഷെഫീഖ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി. എന്നാൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരെ കണ്ടെത്താൻ ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
https://www.facebook.com/Malayalivartha