സര്‍ക്കാരിന് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം!! ശ്രീറാം വിഷയത്തില്‍ സംഘടന തെരുവിലിറങ്ങിയത് സര്‍ക്കാരിനെ വിഷമത്തിലാക്കി.... തിരുത്തല്‍ നടപടിയുണ്ടായില്ലെങ്കില്‍ കാലങ്ങളായി തുടരുന്ന രാഷ്ട്രീയസൗഹൃദത്തില്‍ വിള്ളലുണ്ടാകുമെന്ന് സി.പി.എമ്മും തിരിച്ചറിഞ്ഞു!!

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടറായി നിയമിച്ചതില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന് പ്രത്യക്ഷ മുന്നറിയിപ്പുമായി സുന്നി കാന്തപുരം വിഭാഗം. ശ്രീറാമിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച തിരുവനന്തപുരം സെക്രേട്ടറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തിയ മാര്‍ച്ച് കനത്ത താക്കീതായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരന്നത്.
ദീര്‍ഘകാലമായി ഇടതുപക്ഷത്തോട്, വിശേഷിച്ചും സി.പി.എമ്മിനോട് ചേര്‍ന്നുനില്‍ക്കുന്നവരാണ് കാന്തപുരം വിഭാഗം. ഇടത് സര്‍ക്കാരിന്റെ നടപടികളില്‍ എതിര്‍പ്പുണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കുകയോ സമരത്തിനിറങ്ങുകയോ ചെയ്യുന്ന രീതി ഇവര്‍ക്കില്ല. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിട്ടതിനെതിരേ മുസ്ലിംസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോഴും ഇവര്‍ പരസ്യപ്രതികരണത്തിലേക്ക് നീങ്ങിയിരുന്നില്ല.
എന്നാല്‍, ശ്രീറാം വിഷയത്തില്‍ സംഘടന തെരുവിലിറങ്ങിയത് സര്‍ക്കാരിനെ വിഷമത്തിലാക്കി. തിരുത്തല്‍ നടപടിയുണ്ടായില്ലെങ്കില്‍ കാലങ്ങളായി തുടരുന്ന രാഷ്ട്രീയസൗഹൃദത്തില്‍ വിള്ളലുണ്ടാകുമെന്ന് സി.പി.എമ്മും തിരിച്ചറിഞ്ഞതായാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
സംഘടന നടത്തുന്ന പത്രമായ സിറാജിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് എന്നതിനൊപ്പം സജീവ സംഘടനാപ്രവര്‍ത്തകന്‍ കൂടിയായിരുന്നു കെ.എം. ബഷീര്‍. ആ ആത്മബന്ധം പ്രവര്‍ത്തകര്‍ക്കുമുണ്ട്. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനോട് സര്‍ക്കാര്‍ കാണിക്കുന്ന മൃദുസമീപനത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് നേതാക്കള്‍ പറയുന്നു.
കേരള മുസ്ലിം ജമാഅത്തിന്റെ ബാനറില്‍ നടന്ന മാര്‍ച്ചുകളില്‍ എസ്.വൈ.എസ്., എസ്.എസ്.എഫ്. എസ്.എം.എ, എസ്.ജെ.എം. പ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തമുണ്ടായി. സര്‍ക്കാരിനെതിരേ ശക്തമായ ഭാഷയില്‍ത്തന്നെയാണ് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. അഞ്ചുനാള്‍ മുമ്പ് മാത്രം പ്രഖ്യാപിച്ച മാര്‍ച്ച് വിജയിപ്പിക്കാന്‍ അടിത്തട്ടില്‍ കൃത്യമായ പ്രചാരണം നടത്തിയിരുന്നു. ഇതിയായി സോണുകള്‍ കേന്ദ്രീകരിച്ച് പ്രാസ്ഥാനിക സംഗമങ്ങളും നടത്തി. ശക്തിപ്രകടനത്തിലൂടെ സര്‍ക്കാരില്‍ സമ്മര്‍ദവും സി.പി.എമ്മിന് മുന്നറിയിപ്പും നല്‍കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തം.
https://www.facebook.com/Malayalivartha