വര്‍ക്കലയില്‍ ഭാര്യയുടെ വീടിന് മുന്‍പില്‍ ഭര്‍ത്താവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.. അടുത്ത തിങ്കളാഴ്ച വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

വര്‍ക്കലയില്‍ ഭാര്യയുടെ വീടിന് മുന്‍പില്‍ ഭര്‍ത്താവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. കരമന സ്വദേശി അഹമ്മദാലിയാണ് മരിച്ചത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ഭാര്യവീട്ടുകാര്‍ വാദിക്കുന്നത്.
തീപ്പൊള്ളലേറ്റ് മരിച്ച അഹമ്മദാലിയും വര്‍ക്കല ഇലകമണ്‍ സ്വദേശിനിയായ ഭാര്യ റഫീനയും കുറച്ചുകാലമായി പിരിഞ്ഞു താമസി്ക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി റഫീനയുടെ വീട്ടില്‍ എത്തിയ അഹമ്മദാലിയുടെ കയ്യില്‍ ഒരു കുപ്പി പെട്രോള്‍ ഇരിക്കുന്നതുകണ്ട് വീട്ടുകാര്‍ വാതിലടച്ചു.
എന്നാല്‍, കുറച്ചുകഴിഞ്ഞു ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ അഹമ്മദാലി കത്തിയെരിയുന്നതാണ് കണ്ടതെന്നു ഭാര്യാപിതാവ് പറയുന്നു.
ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്തി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഹമ്മദാലി സ്വയം തീ കൊളുത്തിയതാണോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുന്നു.
അടുത്ത തിങ്കളാഴ്ച വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. അതിന് മുന്‍പ് ഭാര്യയെയും ഒന്നര വയസ്സുള്ള മകനെയും കണ്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്ന് അഹമ്മദാലിയുടെ വീട്ടുകാര്‍ പറയുന്നു.
"
https://www.facebook.com/Malayalivartha