യുഎഇയിൽ നിന്നെത്തി മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരണം, യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും

തൃശ്ശൂരിൽ യുഎഇയിൽ നിന്നെത്തി മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. രോഗലക്ഷണങ്ങൾ വ്യക്തമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ഐസൊലേഷനിൽ ആയിരുന്നു.ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. ഈ മാസം 21നാണ് 22 വയസുള്ള യുവാവ് യുഎഇയിൽ നിന്നെത്തിയത്.
കുരങ്ങ് വസൂരി പരിപൂർണമായി പ്രകടിപ്പിച്ചിരുന്നതുകൊണ്ട് തന്നെ അതീവ സുരക്ഷയോടെയാണ് യുവാവ് നാട്ടിൽ എത്തിയത്. കഴലവീക്കം, തലച്ചോറിനെ ഈ രോഗം ബാധിക്കുമ്പോൾ ഉണ്ടാകുന്ന അപസ്മാരം, തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. യുഎഇയിൽ നിന്നു വരുമ്പോൾ നടത്തിയ പരിശോധനയിൽ മങ്കിപോക്സാണെന്ന് ഏറെക്കുറെ വ്യക്തമായിരുന്നുവെന്ന് പറയുന്നു.
തുടർന്ന് ഉടൻ ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ യുവാവിന്റെ സമ്പർക്കപ്പെട്ടികയിലുള്ളവർ കുറവാണ്. സമ്പർക്കപ്പട്ടികയിൽ ഉള്ളവർ നിരീക്ഷണത്തിലാണ്. സംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തിയത്.
അതേസമയം, രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടി. ഇയാളെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു. നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച മറ്റു രണ്ടു പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.
https://www.facebook.com/Malayalivartha



























