അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരനുമായി നാല് കിലോമീറ്റര്‍ അകലയുള്ള അഗ്നി രക്ഷാ സേനയുടെ ഓഫീസിൽ എത്തി വീട്ടുകാർ:- ഷിയേഴ്സ് ഉപയോഗിച്ച് തലയില്‍ കുടുങ്ങിയ പാത്രം മുറിച്ച് മാറ്റി

തല പാത്രത്തിൽ കുടുങ്ങിയ രണ്ട് വയസുകാരന് രക്ഷകരായി ഫയർഫോഴ്‌സ്. കളിക്കുന്നതിനിടയിലാണ് കോഴിക്കോട് കുതിരവട്ടം സ്വദേശി സജീവ് കുമാറിന്റെ മകന്‍ അമര്‍നാഥിന്റെ തല പാത്രത്തിൽ കുടുങ്ങിയത്. തലയില്‍ പാത്രം കൂടുങ്ങിയ രണ്ടര വയസ്സുകാരനേയും കൊണ്ട് വീട്ടുകാരും സമീപവാസികളും നാല് കിലോമീറ്റര്‍ അകലയുള്ള മീഞ്ചന്ത അഗ്നി രക്ഷാ സേനയുടെ ഓഫീസിലേയ്ക്ക് ചെല്ലുകയായിരുന്നു.
തുടര്‍ന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു. ഷിയേഴ്സ് ഉപയോഗിച്ചാണ് തലയില്‍ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയത്. മീഞ്ചന്ത അഗ്നി രക്ഷാ സേനയിലെ റഫീഖ് ഇഎം, ശിവദാസൻ, ജിഗേഷ് കെഎം, ബിനീഷ്, രാഹുൽ, സിബി എന്നിവരാണ് രക്ഷാധൗത്യത്തിൽ ഉണ്ടായിരുന്നത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുനിൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.സജിലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
https://www.facebook.com/Malayalivartha