എല്ലാം എല്ലാവരും അറിഞ്ഞു തന്നെ; മാംസക്കച്ചവടത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്ക്

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമെന്നു സൂചന. ഇവരുമായി നടിമാര്‍ക്കും മോഡലുകള്‍ക്കും ബന്ധമുണ്ട്. പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടികളെ കാഴ്ച വയ്ക്കുന്ന സംഘങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് ദൃശ്യമാധ്യമങ്ങള്‍ ഒളിക്യാമറയിലൂടെ കണ്ടെത്തി.
പാരലല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സംഘങ്ങള്‍ പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടുത്താന്‍ നിരവധി പേര്‍ രംഗത്തുണ്ട്. വാണിഭ സംഘത്തലവനെ പിടിക്കപ്പെട്ട ശേഷം ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്ന് ഇടനിലക്കാരന്‍ പറഞ്ഞത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ പിടിച്ചത് കണ്ണില്‍ പൊടിയിടാനാണെന്നും കേള്‍ക്കുന്നു.
ക്രൈംബ്രാഞ്ച് പിടിയിലായ ഉണ്ണികൃഷ്ണന്റെ ടെലിഫോണില്‍ നിരവധി പ്രമുഖരുടെ ഫോണ്‍ നമ്പറുകളുണ്ട്. ഇത്രയും പ്രമാണിമാരുമായി ഉണ്ണികൃഷ്ണനുള്ള ബന്ധത്തെ കുറിച്ച് അന്വേഷണങ്ങള്‍ പുരോഗമിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥാനത്ത് നി്ന്നും തെറിക്കും. ഒരു ഇടപാടിന് അയ്യായിരം മുതല്‍ പതിനായിരും വരെയാണ് റേറ്റ്. ഏതു പ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും. ചാനല്‍ ലേഖകന്‍ വിളിച്ചപ്പോള്‍ പ്രായം ചോദിച്ചത് ഉദാഹരണം. പെണ്‍കുട്ടിയുമായുള്ള സംഗമത്തിന് സ്ഥലവും അനുവദിക്കും. വര്‍ഷങ്ങളായി മാംസകച്ചവടം നടത്തുന്നയാളാണ് ഉണ്ണികൃഷ്ണന്‍. കൊച്ചമ്മമാര്‍ക്ക് നല്ല യുവാക്കളെയും ലഭിക്കും.
എസ്‌കോര്‍ട്ട് എന്നാണ് പെണ്‍കുട്ടികളെ അയക്കുന്ന സമ്പ്രദായത്തിന് ഇടനിലക്കാര്‍ ഇട്ടിരിക്കുന്ന പേര്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ തന്നെയാണത്രേ പെണ്‍കുട്ടികളെ കാഴ്ച വയ്ക്കുന്നത്. ഉണ്ണികൃഷ്ണന്‍ പിടിയിലായെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് മാംസക്കച്ചവടക്കാരുടെ കണക്കുകൂട്ടല്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പല പ്രമാണിമാരുടെയും പേരുകള്‍ പുറത്തു വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha