മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അപകടക്കുഴികൾ അടയ്ക്കാൻ ആരംഭിച്ച് ദേശീയപാത അതോറിറ്റി; കുഴിയടയ്ക്കൽ അശാസ്ത്രീയമാണെന്ന ആരോപണത്തെത്തുടർന്ന് പ്രതിഷേധിച്ച് കൊരട്ടിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളടക്കമുള്ള നാട്ടുകാരും

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അപകടക്കുഴികൾ ദേശീയപാത അതോറിറ്റി അടച്ചുതുടങ്ങിയതായി റിപ്പോർട്ട്. അപകടക്കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി നിർദേശിക്കുകയുണ്ടായിരുന്നു. എന്നാൽ, കുഴിയടയ്ക്കൽ അശാസ്ത്രീയമാണെന്ന ആരോപണത്തെത്തുടർന്ന് കൊരട്ടിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളടക്കമുള്ള നാട്ടുകാരും പ്രതിഷേധിക്കുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ ഉറപ്പില്ലാതെയാണ് ടാറിങ് നടക്കുന്നതെന്നും പാക്കറ്റുകളിൽ എത്തിക്കുന്ന മിക്സ് കുഴികളിൽ നിറയ്ക്കുകയാണെന്നുമായിരുന്നു കുറ്റപ്പെടുത്തൽ എന്നത്. അശാസ്ത്രീയമായിട്ടാണ് കുഴികൾ അടയ്ക്കുന്നതെന്ന ‘ഒരു പ്രമുഖ മാധ്യമം നൽകിയ വാർത്തയെത്തുടർന്ന് സ്ഥലത്തെത്തി അറ്റകുറ്റപ്പണി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി എറണാകുളം, തൃശ്ശൂർ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. കോടതി അവധിയായിട്ടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊതുമരാമത്ത് വകുപ്പ് അഭിഭാഷകൻ കെ.വി. മനോജ് കുമാർ വഴി നിർദേശിക്കുകയാണ് ചെയ്തത്.
എന്നാൽ മറുനാടൻ തൊഴിലാളികൾ മാത്രമാണ് കുഴിയടയ്ക്കാൻ എത്തിയത്. ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരോ കരാർകമ്പനിയുടെ ഉദ്യോഗസ്ഥരോ പണിനടക്കുന്ന സ്ഥലത്തുണ്ടായിരുന്നില്ല. തൃശ്ശൂർ കളക്ടർ നിർദേശിച്ചതനുസരിച്ച് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ എസ്. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ പരിശോധനയ്ക്കെത്തിയിരുന്നു.
കൂടാതെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് സംഭവിച്ച വീഴ്ചയാണ് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. കമ്പനി അറ്റകുറ്റപ്പണി കൃത്യമായി നടത്താതിരുന്ന സാഹചര്യത്തിൽ ദേശീയപാത അതോറിറ്റി നേരിട്ടാണ് കുഴികൾ അടയ്ക്കുന്നത് തന്നെ.
പാക്കറ്റിൽ ലഭിക്കുന്ന ഹിൻറ് കോൾഡ് മിക്സ് ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തിവരുന്നത്. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് ഉപയോഗിക്കാവുന്ന മിക്സ് ദേശീയപാത അതോറിറ്റി രാജ്യവ്യാപകമായി അംഗീകരിച്ചതാണ്. കോൾഡ് മിക്സ്, ഹോട്ട് മിക്സ് എന്നിങ്ങനെ ലഭിക്കുന്ന മിശ്രിതം ഒരുമണിക്കൂറിനുള്ളിൽ ടാറിട്ടതുപോലെ ഉറയ്ക്കുകയും ചെയ്യും.
അതേസമയം അറ്റകുറ്റപ്പണിയിൽ വീഴ്ച സംഭവിച്ചത് ബോധ്യപ്പെട്ടതോടെ കരാർപ്രകാരം കമ്പനിയെക്കൊണ്ട് അടിയന്തര കുഴിയടയ്ക്കൽ മാത്രമാണ് ചെയ്യിക്കുന്നത്. തുടർന്നുള്ള അറ്റകുറ്റപ്പണിക്ക് മറ്റൊരാളെ കരാർ ഏൽപ്പിക്കുന്നതിനുള്ള തീരുമാനത്തിലാണ് ദേശീയപാത അതോറിറ്റി ഇപ്പോഴുള്ളത്. പുറത്തുള്ള കമ്പനിക്ക് കരാർ നൽകുന്നപക്ഷം ചെലവായ തുകയും 21 ശതമാനം പിഴയും കരാർ കമ്പനിയിൽനിന്ന് ഈടാക്കുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















