മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്....

മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. ചെണ്ടുവരയില്‍ ഇന്നലെ പുലര്‍ച്ചെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെട്ടു.
മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ താപനില. താപനില താഴ്ന്നതോടെ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുപാളികള്‍ രൂപപ്പെട്ടു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ചെണ്ടുവരയില്‍ ഡിസംബര്‍ 13-ന് രേഖപ്പെടുത്തിയിരുന്നു.
അതിനുശേഷം താപനില ക്രമേണ വര്‍ദ്ധിച്ചിട്ടുണ്ടായിരുന്നു . വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഒരു ഡിഗ്രിയിലേക്ക് താഴ്ന്നത്. വരും ദിവസങ്ങളില്‍ താപനില വീണ്ടും കുറയുമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























