കണ്ണൂരില്‍ പീരങ്കി കണ്ടെത്തി; ടിപു സുല്‍ത്താന്റെ വടക്കെ മലബാറിലെ പടയോട്ടകാലത്ത് ഉപയോഗിച്ചിരുന്നതെന്ന് സംശയം

കണ്ണൂര്‍ പീരങ്കി കണ്ടെത്തിയതായി റിപ്പോർട്ട്. തളിപ്പറമ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് പീരങ്കി കണ്ടെത്തിയത്. ഇന്ന് രാവിലെ തൊഴിലാളി കാടുവെട്ടി വൃത്തിയാക്കുന്നതിനിടെയാണ് പീരങ്കി കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് പുരാവസ്തുവകുപ്പിനെ വിവരം അറിയിച്ചു. എന്നാൽ കോഴിക്കോട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ വന്ന് പരിശോധന നടത്തിയാല്‍ മാത്രമെ കണ്ടെടുത്ത പീരങ്കിയുടെ കാലപ്പഴക്കം നിര്‍ണയിക്കാനാകൂ.
അതേസമയം ടിപ്പുവിന്റെ പടയോട്ടം നടന്ന സ്ഥലമാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ പറയുന്ന പ്രദേശമാണിത്. മാത്രമല്ല രണ്ടുവര്‍ഷം മുന്‍പ് തലശേരിയില്‍ പീരങ്കിയില്‍ ഉപയോഗിക്കുന്ന ഉണ്ടകള്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















