രാഷ്ട്രീയത്തിൽ കുലപതിയായ നിതീഷ് ജി എന്തെല്ലാം തന്ത്രങ്ങൾ ഉപയോഗിച്ചാകും ഭാവിയിൽ തൻ്റെ നിരാശരായ എംഎൽഎ, എംപിമാരെ പിടിച്ചു നിറുത്തുക എന്നത് സസ്പെൻസ് ആണ്! ജെഡിയു പാർട്ടിയുടെ ഭാവി എന്താകും എന്ന് നോക്കാം; ഈ നിലപാട് എടുക്കുവാൻ ഉണ്ടായ സാഹചര്യം അദ്ദേഹം ബോധ്യപ്പെടുത്തിയാൽ ചിലപ്പോൾ ശത്രുക്കൾ ഒക്കെ ഇത്രയും വർഷങ്ങളായുള്ള ശത്രുത വെടിഞ്ഞ് കൂട്ടുകാർ ആയേക്കും; രാഷ്ടീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

തന്റെതായ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയപരമായും കായികപരമായും സാമൂഹികപരവുമായുള്ള എല്ലാ കാഴ്ചപ്പാടുകളും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വച്ച വിഷയത്തെ കുറിച്ച് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :
പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം
ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ ജി, ലാലു പ്രസാദ് യാദവ് ജിയുടെ മകൻ തേജസ് യാദവ് ജിയുടെ പാർട്ടി ആയിട്ട് പുതിയ സഖ്യം ഉണ്ടാക്കി വീണ്ടും മുഖ്യമന്ത്രി ആയല്ലോ.. കൂടെ കോൺഗ്രസ്സ് പാർട്ടിയും ഉണ്ട് . യഥാർത്ഥത്തിൽ നിതീഷ് ജിയുടെ ജെഡിയു മുമ്പേ അവരുമായി സഖ്യത്തിൽ ആയിരുന്നു. പക്ഷേ പിന്നീട് അവരെ ഉപേക്ഷിച്ച് ബിജെപിക്കു ഒപ്പം പോയി, മുഖ്യമന്ത്രി ആയി. ഇപ്പൊൾ വീണ്ടും അവരോടോപ്പം പോകുന്നു. ആരുടെ കൂടെ സഖ്യം ആയാലും താൻ തന്നെ മുഖ്യമന്ത്രി ആകുമെന്ന് നിതീഷ് ജി അറിയിച്ചു.
നിലവിൽ ബീഹാർ സംസ്ഥാനത്ത് ഒരു പാർട്ടിക്കും ഭൂരിപക്ഷം ഇല്ല. 243 സീറ്റിൽ ആർജെഡിക്കു വെറും 75, ബിജെപി.. 74, ജെഡിയു .. 43,കോൺഗ്രസ് .. 19, സിപിഐഎം .. 2 എന്നിങ്ങനെ ആണ് കക്ഷി നില. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. എങ്കിലും ബിജെപി ഒഴിച്ച് എല്ലാവരും പിന്തുണ കൊടുത്താൽ നിതീഷ് ജിക്ക് ഭൂരിപക്ഷം ആകും. മഹാരാഷ്ട്രയിലെ ശിവസേനയുടെ ഗതി നിതീഷ് ജിയുടെ ജെഡിയു പാർട്ടിക്ക് വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കാരണം കുറേ വർഷങ്ങളായി ബിജെപിയുമായി സഖ്യത്തിൽ നിൽക്കുകയും ലോകസഭയിൽ വരെ ഒന്നിച്ചു നിന്നിട്ട് , പെട്ടെന്ന് ഒരു ദിവസം നിതീഷ് ജി പാർട്ടിയുടെ സഖ്യം മാറ്റുന്നു എന്നു പറഞ്ഞപ്പോൾ ആ പാർട്ടിയിലെ നിരവധി അണികൾക്ക് എംഎൽഎ , എംപിമാർക്ക് ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടാണ് എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. തൽകാലം അവർ നിതീഷ് ജിക്ക് ഒപ്പം നിന്ന് പിന്നീട് പാർട്ടി പിളർത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ മറ്റൊരു ഉദ്ധവ് താക്കറെ ആയി നിതീഷ് ജി മാറിയേക്കാം. പിന്നെ ജെഡിയു എന്ന പാർട്ടി ബീഹാറിൽ കാണില്ല. എങ്കിൽ, അടുത്ത ഇലക്ഷനിൽ ബിജെപി ബിഹാറിൽ ഒറ്റയ്ക്ക് ജയിക്കുവാൻ കാരണമാകും .
പക്ഷേ , രാഷ്ട്രീയത്തിൽ കുലപതിയായ നിതീഷ് ജി എന്തെല്ലാം തന്ത്രങ്ങൾ ഉപയോഗിച്ചാകും ഭാവിയിൽ തൻ്റെ നിരാശരായ എംഎൽഎ , എംപിമാരെ പിടിച്ചു നിറുത്തുക എന്നത് സസ്പെൻസ് ആണ്. ജെഡിയു പാർട്ടിയുടെ ഭാവി എന്താകും എന്ന് നോക്കാം. മാത്രമല്ല, ബീഹാറിൽ എന്നും ശത്രു പക്ഷത്ത് നിൽക്കുന്ന ആർജെഡി, ജെഡിയു സഖ്യത്തെ അവരുടെ അണികൾ എങ്ങനെ ഉൽകൊള്ളും എന്നതും പ്രശ്നമാണ്. നോക്കാം .. എല്ലാവരെയും ഈ നിലപാട് എടുക്കുവാൻ ഉണ്ടായ സാഹചര്യം അദ്ദേഹം ബോധ്യപ്പെടുത്തിയാൽ ചിലപ്പോൾ ശത്രുക്കൾ ഒക്കെ ഇത്രയും വർഷങ്ങൾ ആയുള്ള ശത്രുത വെടിഞ്ഞ് കൂട്ടുകാർ ആയേക്കും . (വാൽകഷ്ണം.. നിതീഷ് ജി ...അവിടെ ആയാലും ഇവിടെ ആയാലും ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം മാത്രം.)
https://www.facebook.com/Malayalivartha




















