കൊടും ഭീകരരുടെ സുരക്ഷിത താവളമായി വട്ടിയൂർക്കാവ്.... ലക്ഷ്യം ശ്രീപത്മനാഭ ക്ഷേത്രം! നടുക്കത്തിൽ എൻഐഎ സംഘം

കേരളത്തിന്റെ തലസ്ഥാനം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന് കൂടുതൽ തെളിവു നൽകുന്നതാണ് കഴിഞ്ഞ ദിവസം എൻഐഎ നടത്തിയ റയിഡ്. തമിഴ്‌നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥി മീർ അനസ് അലിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എൻഐഎ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തിയത്.
ജയിലിൽ കിടക്കുന്ന ഭീകരൻ തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂർക്കാവിലെ വീട്ടിലാണ് പ്രധാനമായും തെരച്ചിൽ നടത്തിയത്. സാദിഖ് ബാഷയുടെ വട്ടിയൂർക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തിൽ നടത്തിയ റെയ്ഡിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, ഹാർഡ് ഡിസ്‌ക്, സിം എന്നിവ കണ്ടെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടും തുറൈയ്ക്കടുത്തുള്ള നിഡൂരിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിഖും സംഘവും രക്ഷപ്പെട്ടിരുന്നു. സാദിഖും ഒപ്പമുണ്ടായിരുന്ന നാലു പേരും സഞ്ചരിച്ചിരുന്ന സ്‌കോർപ്പിയോ വാഹനം ഉപയോഗിച്ച് പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു. ഈ കേസിൽ സാദിഖ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ സാദിഖ് ബാഷ ഇപ്പോൾ ജയിലാണ്. ഐസിസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കുറ്റങ്ങളാണ് സാദിഖ് ബാഷയ്ക്ക് എതിരെയുള്ളത്.
സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂർകാവിൽ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽനിന്നുള്ള എൻഐഎ സംഘമെത്തി റെയ്ഡ് നടത്തിയത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി വസ്തുക്കൾ പിടിച്ചെടുത്തതിനെക്കുറിച്ചും എൻഐഎ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് കേരളാ പോലീസ് ഇങ്ങനെയൊരു വിവരത്തെ പറ്റി അറിയുന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ മീർ അനസ് അലിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ ഒരുക്കങ്ങൾ ഭീകരർ നടത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് സൈനിക താവളം എന്നിവ ആക്രമിക്കുകയും ലക്ഷ്യമായിരുന്നു. മുസ്ലീം ഇതര സമുദായങ്ങൾക്കിടയിൽ ഭീതി പരത്താൻ പ്രമുഖ സമുദായ നേതാവിനേയും രാഷ്ട്രീയ നേതാവിനേയും വധിക്കാനും പദ്ധതിയുണ്ടായിരുന്നു.
ശ്രീ പത്മനാഭ ക്ഷേത്രത്തിൽ പലതവണ സാദിഖ് ബാഷയും സംഘവും സന്ദർശനം നടത്തിയിരുന്നു. സംഘത്തിൽ പെട്ട മുസഌം യുവതി ഉത്സവസമയത്ത് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത് പിടിക്കപ്പെട്ടിരുന്നു. ഉത്സവ ചടങ്ങുകൾ നിർത്തി വെച്ച് ശുദ്ധി കലശം ചെയ്‌തെങ്കിലും കാര്യമായ അന്വേഷണം ഒന്നും ഇക്കാര്യത്തിൽ ഉണ്ടായില്ല.
പാലോട് സൈനിക കേന്ദ്രത്തിന് സമീപം വീടുകൾ വാടകയ്‌ക്കെടുത്ത് ഐഎസുമായി ബന്ധപ്പെട്ടവർ താമസിക്കുന്നതായി വാർത്ത വന്നിരുന്നു. സൈനിക കേന്ദ്രം പൂർണ്ണമായി നിരീക്ഷിക്കാവുന്ന തരത്തിൽ സമീപത്തെ പള്ളിയുടെ ടവർ ഉയർത്തിയതുൾപ്പെടെ സംശയകരമായ നിരവധി നടപടികൾ തിരുവനന്തപുരത്ത് നടന്നതിനു പിന്നിൽ ഭീകരരുടെ പിന്തുണ ഉണ്ടെന്നാണ് സൂചന.
കേരളത്തിലെ സ്വർണ്ണക്കടത്തുമായി ഭീകരസംഘത്തിന് അടുത്ത ബന്ധമുണ്ട്. നിസാം എന്നൊരാൾ തിരുവന്തപുരത്ത് പ്രധാന ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. തിരുമലയിലും വലിയവിളയിലും ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നു. ഊറ്റുകുഴിയിൽ നടന്നിരുന്ന ഒരു ചുരിദാർ കട കേന്ദ്രീകരിച്ച് ഭീകരർ ആസൂത്രണം നടത്തിയിരുന്നു.
തമിഴ്നാട് സ്വദേശിയുടെ പേരിലുള്ള കട ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ സജീവ സാന്നിധ്യം ഈ കടയിൽ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലേയക്ക് പലരേയും ഈ കടയിൽനിന്ന് റിക്രൂട്ട് ചെയ്ത് അയച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാമായും പ്രവർത്തിച്ചിരുന്ന കടയുടെ സമീപത്തെ സലാഫി സെന്ററിന്റെ മുകളിലത്തെ നിലയിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചിരുന്നു. നെയ്യാറ്റിൻകര സ്വദേശിയായ വിദ്യാർത്ഥി എന്തിനിവിടെ വന്നു എന്നത് ദുരൂഹമാണ്.
ആറ്റുകാലിൽ നിന്ന് ഐഎസിൽ ചേർന്ന നിമിഷയെ മതം മാറ്റിയത് ഇവിടെവെച്ചായിരുന്നു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള സംഘടനകൾക്ക് സംസ്ഥാനത്ത് ലഭിക്കുന്ന രാഷ്ട്രീയ പരിഗണനയും ഭരണകൂട സംരക്ഷണവുമാണ് കേരളത്തെ ഒളിത്താവളമാക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലം എന്നുള്ള ആരോപണം ഇതിന് പിന്നാലെ ശക്തമാവുകയാണ്.
https://www.facebook.com/Malayalivartha




















