അയൽ വീട്ടിൽ നിന്നും അലറിവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച്ച! ചോരയിൽ കുളിച്ച് വേദനയോടെ കിടന്ന് പുളയുന്ന വീട്ടമ്മ; ആളുകൾ ഓടിക്കൂടിയതോടെ ഭാര്യയെ ക്രൂരമായി വെട്ടി നുറുക്കിയ ഭർത്താവ് പാടത്തിലൂടെ ഓടി രക്ഷപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലാക്കിയത് അയൽക്കാർ; പ്രതിയായ ഭർത്താവിനെ അന്വേഷിച്ചിറങ്ങിയ പോലീസ് പാടത്ത് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! വിഷം കഴിച്ച് ഭർത്താവ് ജീവനെടുത്തു

കോട്ടയം വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിനു സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് മരിച്ചത്. ഭാര്യ സുശീല(58) യെ വെട്ടി പരിക്കേൽപിച്ച ശേഷമാണ് കടുംകൈ ചെയ്തത് . ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാമോദരനെ പിന്നീട് വീടിനു സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.
ഭാര്യയെ വെട്ടിയതിനെ തുടർന്ന് നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ ദാമോദരൻ പാടത്തിലുടെ ഓടി മറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്നു നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് വൈക്കം ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.
തുടർന്നു പോലിസ് എത്തി നടത്തിയ തെരച്ചിലിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി. വൈക്കം താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലുക്ക് ആശുപത്രി മോർച്ചറിയിൽ. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നാട്ടുകാരും ഇത് ശരിവയ്ക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു വൈക്കം പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha




















