ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഈ നിയമം എതിരാണ്; വൈദ്യുതി നിയമ ഭേദഗതിയിൽ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന നിർദേശവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്ത്. ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഈ നിയമം എതിരാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. നിയമം നടപ്പിലായാല്‍ വൈദ്യുതി പാവപ്പെട്ട ജനതയ്ക്ക് അപ്രാപ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കെ.എസ്.ഇ.ബി.യുടെ കായിക താരങ്ങളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍, വിശിഷ്ട അതിഥിയായിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ ഐ.എ.എസ്., ഡയറക്ടര്‍മാരായ വി.ആര്‍ ഹരി ഐ.ആര്‍.എസ്., ആര്‍. സുകു എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha




















