പെരിയാര്‍ തീരത്തെ ജനങ്ങളുടെ ആശങ്കയൊഴിയുന്നു... ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് കുറഞ്ഞു... മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനേത്തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ തമിഴ്നാട് അടച്ചു

പെരിയാര്‍ തീരത്തെ ജനങ്ങളുടെ ആശങ്കയൊഴിയുന്നു... ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് കുറഞ്ഞു... മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനേത്തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ തമിഴ്നാട് അടച്ചു.
ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെ ആര്‍ 1, ആര്‍ 2, ആര്‍ 3, ഷട്ടറുകളാണ് അടച്ചത്. നേരത്തെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ടായിരുന്നു.
നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകള്‍ വഴി 5,650 ക്യുസെക്സ് ജലമാണ് പുറത്തേയ്ക്കൊഴുക്കി വിടുന്നത്. ഇടുക്കി ചെറുതോണി അണക്കെട്ടിലും ജലനിരപ്പ് താഴ്ന്നനിലയിലാണ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് താഴാന്‍ കാരണമായത്.
അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. ഇടുക്കി മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചെങ്കിലും കേരള തീരത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha























