സങ്കടക്കാഴ്ചയായി... മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറി തട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിക്ക് ദാരുണാന്ത്യം

മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറി തട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരി മരിച്ചു. അങ്കമാലി ചെമ്പന്നൂർ ഗോഡൗണിന് സമീപത്ത് പാറയിൽ വീട്ടിൽ മാർട്ടിന്റെ ഭാര്യ ഷേർളിയാണ് (51) മരിച്ചത്.
ഇന്നലെ രാത്രി 10ന് ദേശീയപാതയിൽ കരിയാട് കവലയിലായിരുന്നു അപകടം നടന്നത്. ജോലി കഴിഞ്ഞ ശേഷം മകൻ ഷെറിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തൽക്ഷണം മരണമടഞ്ഞു. മകൻ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ഷെർളിയും, ഭർത്താവ് മാർട്ടിനും വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ് ലിങ് വിഭാഗം ജീവനക്കാരാണ്. മക്കൾ: ഷെറിൻ, മെറിൻ.
മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.
https://www.facebook.com/Malayalivartha























