മദ്യപാനത്തിനിടെ തര്‍ക്കം.... തിരുവനന്തപുരം കഴക്കൂട്ടത്ത് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

മദ്യപാനത്തിനിടെ തര്‍ക്കം.... തിരുവനന്തപുരം കഴക്കൂട്ടത്ത് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ കസ്റ്റഡിയിലെടുത്ത് പോലീസ്.
മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്ക കയ്യാങ്കളിയായി. ഒടുവില്‍ അനിയന്‍ ചേട്ടനെ കുത്തിക്കൊന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവംമുണ്ടായത്. കഴക്കൂട്ടം സ്വദേശി രാജു ആണ് കുത്തേറ്റു മരിച്ചത്. സഹോദരന്‍ രാജയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം എറണാകുളം നഗരമധ്യത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു.
എറണാകുളം ടൗണ്‍ഹാളിനു സമീപത്തായി ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. കൊല്ലം സ്വദേശി എഡിസണ്‍ (40) ആണ് മരിച്ചതെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന മുളവുകാട് സ്വദേശിക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
നോര്‍ത്ത് മേല്‍പ്പാലത്തിനു താഴെയുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. പരസ്പരം പരിചയമുള്ളവരല്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് സ്ഥലത്തുണ്ടായിരുന്നവരില്‍നിന്നു ലഭിച്ച വിവരമെന്ന് പോലീസ് .
സംഭവശേഷം താമസിക്കുന്ന ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് മുറി പരിശോധിച്ചപ്പോള്‍ ലഭിച്ച ആധാര്‍കാര്‍ഡ് ആണ് തുമ്പായത്. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കഴിഞ്ഞ രണ്ടു ദിവസം മുമ്പ് ശ്രീനാരായണപുരം പി. വെമ്പല്ലൂര്‍ കുടിലിങ്ങല്‍ ബസാറില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ അയല്‍വാസി കുത്തിപ്പരിക്കേല്‍പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ മതിലകം എസ്.ഐ വിമലും സംഘവും അറസ്റ്റ് ചെയ്തു. കുടിലിങ്ങ ബസാര്‍ ചള്ളിയില്‍ പവനന്‍ (47) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നിന് കരിനാട്ടില്‍ ശക്തിധരനെയാണ് (51) കുത്തി പരിക്കേല്‍പ്പിച്ചത്. സുഹൃത്തുക്കളായ ഇരുവരും രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha























