നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ അബുദാബിയിലെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ അബുദാബിയിലെ ബിസിനസ് പങ്കാളിയായിരുന്ന കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണിത്. ഹാരിസിനെ ഷൈബിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി കോടതി നിര്‍ദേശിച്ചത്.
2020 മാര്‍ച്ച് അഞ്ചിനാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ കുറുപ്പുംതൊടികയില്‍ തത്തമ്മപറമ്പില്‍ ഹാരിസ്, മാനേജര്‍ ചാലക്കുടി സ്വദേശി ഡാന്‍സി ആന്റണി എന്നിവരെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
യുവതിയെ കൊന്നശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യചെയ്തെന്നാണ് അന്ന് ഷൈബിന്‍ പറഞ്ഞത്. ഷാബാ ഷെരീഫ് കൊലപാതകം തെളിഞ്ഞതോടെയാണ് മകന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്റെ മാതാവുള്‍പ്പെടെയുള്ളവര്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഷൈബിന്റെ നിര്‍ദേശപ്രകാരം കൂട്ടാളികള്‍ കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ നിഗമനത്തിലുള്ളത്. പ്രതികള്‍ക്ക് അബുദാബിയിലേക്കുള്ള ടിക്കറ്റും താമസസൗകര്യവും ഒരുക്കിയത് ഷൈബിനാണ്. കൊലപാതകം പ്രത്യേക ആപ്പ് വഴി ഷൈബിന്‍ നിരീക്ഷിക്കുകയും ചെയ്തതായാണ് സൂചനകള്‍ .
അതേസമയം പാരമ്പര്യ വൈദ്യനായ ഷാബ ഷെരീഫിനെ മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് ഷൈബിന്‍ അഷറഫ് ഉള്‍പ്പെടെയുള്ള പ്രതികള്‍തട്ടിക്കൊണ്ടുവന്ന് തടവിലാക്കി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയില്‍ തള്ളിയെന്നുമാണ് കേസ്.
ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷറഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ജസ്റ്റിസ് വിജു എബ്രഹാം ജാമ്യ ഹര്‍ജി തള്ളിയത്.
"
https://www.facebook.com/Malayalivartha























