വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന കുട്ടി; പൊതുപ്രവർത്തനത്തിലെ ശ്രദ്ധേയ യുവ സാന്നിധ്യം; സമരമുഖങ്ങളിൽ മുൻനിരയിൽ ഉണ്ടാകും; നാട്ടുകാരുടെ ഏതു പ്രശ്നത്തിലും നാട്ടുകാരുടെ എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്തുന്ന സൂര്യപ്രിയ; പഠിക്കാനും മിടുക്കി; സുജീഷ് കഴുത്ത് ഞെരിച്ച് കൊന്നെറിഞ്ഞത് നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന പെൺകുട്ടിയെ!!!

ഡിവൈഎഫ്ഐ പ്രവർത്തകയുടെ മരണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് വരികയാണ്. ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ സൂര്യപ്രിയ (24) കൊല ചെയ്യപ്പെട്ടെന്ന നടുക്കുന്ന വിവരം നാട്ടുകാരറിയുന്നത് പൊലീസ് വീട്ടിലെത്തിയപ്പോൾ മാത്രമാണ്. വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന കുട്ടിയായിരുന്നു സൂര്യപ്രിയ. നാട്ടുകാർക്ക് ഈ പെൺകുട്ടിയെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. പൊതുപ്രവർത്തനത്തിലെ ശ്രദ്ധേയ യുവ സാന്നിധ്യമായിരുന്നു സൂര്യപ്രിയ.
നാട്ടുകാരുടെ ഏതു പ്രശ്നത്തിലും ഇടപെടാനും നാട്ടുകാരുടെ എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്തുമായിരുന്നു സൂര്യപ്രിയ. ഡിവൈഎഫ്ഐയുടെ പ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന പെൺകുട്ടി. സമരമുഖങ്ങളിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. സൂര്യപ്രിയയുടെ സൗമ്യമായ പെരുമാറ്റം കൊണ്ടു ആൾക്കാരുടെ മനസ്സിൽ വലിയൊരു ഇടം നേടിയെടുത്തു പഠനത്തിലും മികച്ച് നിന്ന പെൺകുട്ടിയായിരുന്നു. ആലത്തൂരിലെ സമാന്തര പഠന കേന്ദ്രത്തിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയിരുന്നു. അതിന് ശേഷമാണ് രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളിലേക്ക് സൂര്യ ചേക്കേറിയത്. ആ സമയത്തായിരുന്നു സുജീഷ് പഠിച്ചത്.
നാടിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്ന സൂര്യപ്രിയയുടെ സ്വഭാവ സവിശേഷതയാണ് പല സ്ഥാനങ്ങളിലേക്കും നയിച്ചത്. ഡിവൈഎഫ്ഐയുടെ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറി, ചിറ്റിലഞ്ചേരി മേഖല വൈസ് പ്രസിഡന്റ്, ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗം, കുടുംബശ്രീ സിഡിഎസ് അംഗം, സിപിഎം കൈതോണ്ട ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളിൽ സൂര്യ പ്രിയ എത്തിയിരുന്നു. സൂര്യപ്രിയയുടെ വേർപാടിൽ മനസ്സ് കലങ്ങിയിരിക്കുകയാണ് ആലത്തൂരിലെയും ചിറ്റിലഞ്ചേരിയിലെയും ഡിവൈഎഫ്ഐ പ്രവർത്തകർ.
അതേസമയം സൂര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സുഹൃത്ത് അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ്(27) കൊലപാതകം നടത്തിയിട്ട് ആലത്തൂർ പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയിരുന്നു. എന്നാൽ കീഴടങ്ങാൻ എത്തുമ്പോൾ സുധീഷിന്റെ കയ്യിൽ സൂര്യയുടെ ഫോണുമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കുറെ കാലങ്ങളായി സൂര്യപ്രിയയും സുജീഷും സുഹൃത്തുക്കളായിരുന്നു.ഈ സൗഹൃദത്തിൽ അകൽച്ച വന്നതാണ് സുജീഷിനെ കൊലപാതകിയാക്കിയത്.
പോലീസ് വിശദമായി തന്നെ കേസ് അന്വേഷിക്കുന്നുണ്ട്. ബുധനാഴ്‌ച രാവിലെ 11 മണിക്ക് ആണ് കൊലപാതകം നടന്നത്. സൂര്യയുടെ മുത്തച്ഛൻ മണിയും അമ്മ ഗീതയും അമ്മാവൻ രാധാകൃഷ്‌ണനും വീട്ടിലില്ലായിരുന്നു.അപ്പോൾ സുജീഷ് വീട്ടിലെത്തി കൊല നടത്തി. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഫോണുമായി പൊലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. ചിറ്റിലഞ്ചേരിയിലെ വീട്ടിലെ കിടപ്പുമുറിയിൽ സൂര്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യപ്രിയ. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു സൂര്യപ്രിയ.
https://www.facebook.com/Malayalivartha























