ഞെട്ടല്‍ മാറാതെ.... കോഴിക്കോട് വടകരയില്‍ സ്‌കൂളിലേക്ക് പോകവേ തെങ്ങ് ദേഹത്ത് വീണ് നാലു കുട്ടികള്‍ക്ക് പരുക്ക്

ഞെട്ടല്‍ മാറാതെ.... കോഴിക്കോട് വടകരയില്‍ സ്‌കൂളിലേക്ക് പോകവേ തെങ്ങ് ദേഹത്ത് വീണ് നാലു കുട്ടികള്‍ക്ക് പരുക്ക്. പുതിയാപ്പില്‍ നിന്ന് സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളുടെ ദേഹത്താണ് തെങ്ങ് മറിഞ്ഞ് വീണത്.
പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേര്‍ വടകരയിലെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോയി.
അതേസമയം ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ .
"
https://www.facebook.com/Malayalivartha























