നന്ദന നോർമലായി വരുന്നു, 10 കുട്ടികൾക്ക് ഇൻസുലിൻ പമ്പ് എംപ്ലാന്റ് ചെയ്യണമെന്നാണ് ആഗ്രഹം;സുരേഷ് ഗോപിയുടെ സഹായ കരങ്ങളിൽ ഇനിയും 10 കുട്ടികൾക്ക് ഇൻസുലിൻ പമ്പ്!!സുരേഷ് ഗോപിഓഗസ്റ്റ് നാലിന് നന്ദനക്ക് ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം കൈമാറിയിരുന്നു.

200, 400 ഒക്കെ ആയിരുന്നു മുൻപ് നന്ദനയുടെ ഷുഗർ ലെവൽ. ഇത്തരത്തിൽ നിയന്ത്രിക്കാനാകാത്ത വിധം ഷുഗർ ഉയർന്ന് പിന്നീട് അവർ കോമയിലേക്ക് പോകുകയാണ് ചെയ്യാറ്. കോട്ടയത്ത് അങ്ങനെയൊരു കുട്ടി കിടപ്പുണ്ട്. ഓട്ടോ ഡ്രൈവറായ നന്ദനയുടെ അച്ഛന് ഇത്രയും തുക മുടക്കാൻ സാധിക്കില്ല എന്ന നമ്മുടെ ഒരുവേദന. ആ വേദന ജനറേറ്റ് ചെയ്യുക ആയിരുന്നു. ഇപ്പോൾ നന്ദനയുടെ ഷുഗർ ലെവൽ 150 ആണ്.
അവൾ നോർമൽ ആയി വരികയാണ്. എനിക്കത് വളരെ എനർജൈസിംഗ് ആയിട്ട് തോന്നി. ഒരു പത്ത് കുട്ടികൾക്കെങ്കിലും ഇൻസുലിൻ പമ്പ് എംപ്ലാന്റ് ചെയ്യണമെന്ന് ആഗ്രഹിക്കുകയാണ്. അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ കുഞ്ഞുകളുടെ കൂടെ ഇരുന്ന് കണ്ണീരിൽ കത്തിപോകുന്ന അമ്മമാരുടെ ഹൃദയവും ജീവിതവും ഉണ്ട്. എന്റെ ഈ പ്രവർത്തികൾ കേട്ടിരിക്കുന്നത് എന്റെ മക്കളാണ്. പിന്നെ നല്ല സുഹൃത്തുക്കളുണ്ട്. ഒപ്പം രാധികയും.
പാവപ്പെട്ടവന്റെ കുഞ്ഞിന് വരുന്ന അസുഖങ്ങൾ മാത്രമെ നമ്മൾ അറിയുന്നുള്ളൂ. പെരുത്ത് പണമുള്ള ആൾക്കാരുടെ മക്കൾക്ക് വരെ ഈ അസുഖങ്ങൾ ഉണ്ട്. ശാസ്ത്രീയമായ വളർച്ചക്ക് രാഷ്ട്രീയ കാർക്ക് വലിയൊരു പങ്കുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത്.ഓഗസ്റ്റ് നാലിന് നന്ദനക്ക് ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം കൈമാറിയിരുന്നു. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് സുരേഷ് ഗോപിയും രാധികയും ചേർന്ന് ഉപകരണം കൈമാറുക ആയിരുന്നു. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപയാണ് ഉപകരണത്തിന്റെ വില.
https://www.facebook.com/Malayalivartha























