വെള്ളാപ്പള്ളി പോയി ഇനി ക്രിസ്ത്യാനികളെ തൊട്ട് കളിക്കാം… കന്യകാമറിയത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സരിതയാക്കിയ സിപിഎമ്മുകാര്‍ വിവാദത്തില്‍

ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയതിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടിട്ടില്ല. അതിന് മുമ്പ് കന്യകാമറിയത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സരിത എസ്. നായരുടെ ഫോട്ടാ പതിച്ച ചിത്രം ഡി.വൈ.എഫ്.ഐ. നേതാവ് ഫെയ്‌സ്ബുക്കിലിട്ടു. സംഭവം വിവാദമായി. മാതാവിന്റെ ചിത്രത്തിന്റെ തലഭാഗം മാറ്റി സോളര്‍ നായിക സരിതയുടെ ചിത്രമാണ് വെട്ടിക്കയറ്റിയത്. ചിത്രത്തിനു മുന്നില്‍ വണങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പടവും ഉണ്ട്. കണ്ണൂര്‍ പേരാവൂര്‍ ബംഗ്ലക്കുന്നിലെ ഡി.വൈ.എഫ്.ഐ. അംഗമായ അരുണാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ ഇട്ടത്. സംഭവം വിവാദമായതോടെ ചിത്രം പിന്‍വലിച്ചു.
അടിയങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ സീറ്റ് നല്‍കി അനുഗ്രഹിക്കണമേ എന്റെ സരിതേ… എന്നു മുഖ്യമന്ത്രി പ്രാര്‍ഥിക്കുന്ന രീതിയിലാണ് പോസ്റ്റിലെ വാചകങ്ങള്‍. പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോസ്റ്റ് ഇട്ട വ്യക്തിക്കെതിരേ തെരഞ്ഞെടുപ്പ് ചട്ടലംഘന നിയമപ്രകാരവും വര്‍ഗീയത പ്രചരിപ്പിക്കല്‍, മതവിദ്വേഷം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പും ചേര്‍ത്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പേരാവൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശരത്ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് പാമ്പാറ എന്നിവര്‍ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതി സൈബര്‍സെല്ലിന് കൈമാറിയതായി പോലീസ് അറിയിച്ചു.
എന്നാല്‍ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ. രംഗത്തെത്തി. ചിത്രം അരുണ്‍ അല്ല മോര്‍ഫ് ചെയ്തത്. മറ്റെവിടെ നിന്നോ മോര്‍ഫ് ചെയ്ത ഫോട്ടോ അരുണിനു ലഭിക്കുകയും അത് ചാറ്റിംങ്ങിനിടെ കമന്റായി അയക്കുകയും ചെയ്തതാണ്. പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഈ പോസ്റ്റ് ശരിയല്ലെന്നും ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് പിന്‍വലിക്കുകയാണുണ്ടായത്. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തും എന്ന കാര്യം ബോധ്യപ്പെടാതെ അരുണ്‍ ഫെയ്‌സ്ബുക്ക് പേജിലേക്ക് പോസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha