ലൈംഗിക പീഡന പരാതി; രണ്ടാമത്തെ കേസിലും സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവധിച്ച് കോടതി

കോഴിക്കോട്: സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുൻകൂർ ജാമ്യം. കൊയിലാണ്ടി സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് ഇത്തരത്തിൽ ഒരു വിധി.
കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്. മാത്രമല്ല മറ്റൊരു പീഡന കേസില്‍ നേരത്തെ സിവിക്കിനു മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കൂടാതെ കേസില്‍ സിവിക്കിനെ അറസ്റ്റ് ചെയ്യുന്നതു കോടതി നേരത്തെ വിലക്കിയിരുന്നു.
അതേസമയം ആക്ടിവിസ്റ്റ് കൂടിയായ യുവഎഴുത്തുകാരിയാണ് പരാതിക്കാരി. അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയിൽ സിവിക് ചന്ദ്രന് ഇതേ കോടതി നേരത്തെയും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നിലവിൽ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെയും പരാതിക്കാരിയുടെയും വാദം തള്ളിയാണ് കോടതിയുടെ ഈ നടപടി.
https://www.facebook.com/Malayalivartha






















