സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് രാവിലെ 1800 രൂപ വര്‍ധിച്ച പവന്‍ വില ഉച്ചക്ക് ശേഷം 560 രൂപയാണ് കുറഞ്ഞത്. നിലവില്‍ 1,18,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 70 രൂപ കുറഞ്ഞ് 14,845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്ന് രാവിലെ ഗ്രാമിന് 225 രൂപ വര്‍ധിച്ച് 14,915 രൂപയിലെത്തിയിരുന്നു. പവന്‍ വില 1,800 രൂപ കൂടി 1,19,320 രൂപയുമായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍ എത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വിലക്കയറ്റമുണ്ടായത്.
ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനായി 1.35 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. മൂന്നു മുതല്‍ 30 ശതമാനം വരെയാണ് സാധാരണ സ്വര്‍ണത്തിന് പണിക്കൂലി ഈടാക്കുക. സ്വര്‍ണവും പണിക്കൂലിയും ചേര്‍ത്തുള്ള തുകയ്ക്ക് 3 ശതമാനം ജിഎസ്ടിയും ബാധകമായിരിക്കും. ഇതിന് പുറമെ 45 രൂപ ഹോള്‍മാര്‍ക്കിങ് ചാര്‍ജും 18 ശതമാനം ജിഎസ്ടിയും നല്‍കേണ്ടി വരും.
https://www.facebook.com/Malayalivartha






















