അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യത്തില്‍ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൂസിയാനയില്‍ രണ്ടും ടെക്‌സാസില്‍ ഒന്നും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത തണുപ്പ് മൂലമുണ്ടാകുന്ന ഹൈപ്പോതെര്‍മിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ 10 ലക്ഷത്തിലധികം വീടുകള്‍ ആണ് ഇരുട്ടിലായത്. ടെന്നസി, മിസിസിപ്പി, ലൂസിയാന സംസ്ഥാനങ്ങളിലാണ് ഗുരുതരമായ സ്ഥിതി തുടരുന്നത്.
അതിശൈത്യ തരംഗത്തെ തുടര്‍ന്ന് ഇന്ന് മാത്രം 12,000ഓളം വിമാന സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ, റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ പൂര്‍ണ്ണമായും അടച്ചു.
തെക്ക് മുതല്‍ വടക്കുകിഴക്കന്‍ മേഖല വരെയുള്ള 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 18.5 കോടി ജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശത്തിന് കീഴിലാണ്.
https://www.facebook.com/Malayalivartha






















