ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു...

മർകസ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് മർകസ് സെൻ്റർ ഓഫ് എക്സലൻസായ മദീനത്തുന്നൂറിൻ്റെ അഡ്വാൻസ്ഡ് കാമ്പസായ ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പിൻ്റെ പ്രൊജക്ട് ലോഞ്ചിംഗ് കോഴിക്കോട് നോളജ് ഗാർഡനിൽ നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ ലോഞ്ചിങ്ങിന് നേതൃത്വം നൽകി. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാർഥന നടത്തി. സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി.
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷനറി ടോക്ക് നടത്തി. അബൂബക്കർ സഖാഫി വെണ്ണക്കോട് സ്കോളർലി ടോക്കും, ഡോ. ഷാഹുൽ ഹമീദ് നൂറാനി അച്ചീവ്മെൻറ് മാപ്പിങ്ങും നിർവഹിച്ചു. സയ്യിദ് മുഹമ്മദ് മെഹ്ദി മിയ ചിശ്തി അജ്മീർ സമാപന പ്രാർഥന നടത്തി. ഡോ. റോഷൻ നൂറാനി ഓപ്പണിങ് റിമാർക്‌സും, സി പി ഉബൈദുള്ള സഖാഫി വോട്ട് ഓഫ് താങ്ക്സും പറഞ്ഞു. സയ്യിദ് ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശാഫി ബാഅലവി വളപട്ടണം, ലിൻ്റോ ജോസഫ് എം എൽ എ തുടങ്ങിയവർ സംബന്ധിച്ചു.
https://www.facebook.com/Malayalivartha






















