വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; ജോലിക്കാരിയുടെ പരാതിയില്‍ നടന്‍ നദീം ഖാന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി 10 വര്‍ഷമായി വീട്ടുജോലിക്കാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ നടന്‍ നദീം ഖാന്‍ അറസ്റ്റില്‍. 41 വയസ്സുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടനെ അറസ്റ്റ് ചെയ്തത്. ജനുവരി 22നായിരുന്നു അറസ്റ്റ്.
വീട്ടുജോലിക്കാരിയായ സ്ത്രീയ കഴിഞ 10 വര്‍ഷം കൊണ്ട് നടന്‍ നദീം ഖാന്റെ വീട്ടില്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഇതിനിടയില്‍ ഇരുവരും അടുപ്പത്തിലായെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് നദീം ഖാനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും ആണ് സ്ത്രീ പരാതിയില്‍ പറയുന്നത്.
എന്നാല്‍ പിന്നീട് നടന്‍ വിവാഹത്തിന് വിസമ്മതിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. കേസ് ആദ്യം വെര്‍സോവ പൊലീസ് സ്‌റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തത്.
പിന്നീട് മാല്‍വാനി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. നടന്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















