ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബംഗലൂരുവിലെ ജയദേവ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ജ്ഞാനപീഠ പുരസ്‌കാര ജേതാവായ കന്നഡ സാഹിത്യകാരന്‍ കുവെമ്പുവിന്റെ കൃതികളുടെ ആലാപനത്തിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു സുബ്ബണ്ണ. കന്നഡ സിനിമയില്‍ നിന്ന് ആദ്യമായി പിന്നണി ഗാനത്തിന് ദേശീയ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഗായകനാണ് ശിവമോഗ സുബ്ബണ്ണ.
കാടു കുടരേ എന്ന ചിത്രത്തിലെ കാടു കുടരേ എന്ന ഗാനത്തിനാണ് പുരസ്‌കാരം ലഭിക്കുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















