കുഞ്ഞിനെ കൊന്നവൾ ചില്ലറക്കാരിയല്ല, പത്തുമാസം മുന്‍പ് ഭര്‍ത്താവിനെയും രണ്ടുകുട്ടികളേയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം ഓടി, പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്ന യുവതിയുടെ വാദം പച്ചക്കള്ളം, ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നു...ശരീരത്തിൽ ജലാംശം കണ്ടെത്തി, ഇരുപത്തിയെട്ടുകാരിയുടെ കള്ളങ്ങൾ പൊളിച്ചടുക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്...!

തൊടുപുഴ ഇന്നലെ നവജാതശിശു മരിച്ച സംഭവം കൊലപാതകം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. പ്രസവിച്ച ഉടനെ ഇരുപത്തിയെട്ടുകാരിയായ സുജിത കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.
പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ആദ്യം അമ്മ പറഞ്ഞിരുന്നത്. എന്നാൽ ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ ജലാംശം കണ്ടെത്തി. അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പത്തുമാസം മുന്‍പ് സുജിത ഭര്‍ത്താവിനെയും രണ്ടുകുട്ടികളേയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയിരുന്നു. തമിഴ്നാട് ഗുണ്ടല്‍പേട്ടില്‍ ഇയാള്‍ക്കൊപ്പം കുറച്ചുനാള്‍ താമസിക്കുകയും ചെയ്തു. പിന്നീട് പൊലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരിച്ചെത്തിച്ചത്..
അതിനുശേഷം ഒരേ വീട്ടിലായിരുന്നെങ്കിലും ഭാര്യയും ഭര്‍ത്താവും തമ്മിൽ അകല്‍ച്ചയിലായിരുന്നു. അതിനാല്‍തന്നെ സുജിത ഗര്‍ഭിണിയായിരുന്നു എന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. വയറു കൂടിയതിനെക്കുറിച്ച് ചോദിച്ചവരോട് വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചെന്നാണ് സുചിത പറഞ്ഞത്. അതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല.
സുജിത വീടിന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്നും പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. നവജാത ശിശുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് സുജിതയുടെ ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഇന്നലെയാണ് തൊടുപുഴയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന വാർത്ത പുറത്ത് വന്നത്. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് സുജിത കുഞ്ഞിനെ കൊല്ലപ്പെടുത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. ഡോക്ടര്‍ ചോദിച്ചപ്പോള്‍ ആദ്യം ഇത് നിഷേധിച്ചു.
എന്നാൽ പരിശോധിച്ച ഡോക്ടർക്ക് മണിക്കൂറുകൾ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി.കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. തുടര്‍ച്ചയായി ചോദിച്ചപ്പോഴാണ് വീടിന്റെ ശൗചാലയത്തില്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വെള്ളം നിറച്ച കന്നാസില്‍ ഉപേക്ഷിച്ചെന്നും സുജിത പറയുന്നത്. ഇതോടെ സംഭവം പോലീസില്‍ അറിയിച്ചു.തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ പരിശോധന നടത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
https://www.facebook.com/Malayalivartha






















