മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈനുമായി രണ്ടു യുവാക്കള്‍ പിടിയില്‍ ; ഇവർ നിരവധി തവണ മയക്ക് മരുന്ന് ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി പൊലീസ്

തൃശ്ശൂരിൽ മാരക മയക്കുമരുന്നുമായി രണ്ടു പേര്‍ പിടിയിൽ. നിരോധിത മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈനുമായി തൃശ്ശൂര്‍ കേച്ചേരി സ്വദേശി ദയാല്‍ , ആളൂര്‍ സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവരെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. എന്നാൽ ഇരുവരും കോഴിക്കോട് നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍ പോയി നൈജീരിയന്‍ സ്വദേശിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയത്. തുടർന്ന് തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ മയക്കുമരുന്ന് കൈമാറ്റം ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.
അതേസമയം ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇത്തരത്തില്‍ നിരവധി തവണ മയക്ക് മരുന്ന് ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല നിരവധി തവണ കൊറിയര്‍ മാര്‍ഗ്ഗവും മയക്ക് മരുന്ന് കടത്തിയാതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതികളുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.ഈസ്റ്റ് എസ്എച്ച്ഒ പി ലാല്‍കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha






















