ഫ്ലാറ്റില്‍ അതിക്രമിച്ചുകയറി...! യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും വിലപിടിപ്പുള്ള വസ്ത്തുക്കളും മോഷ്ടിച്ച രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ ഫ്ലാറ്റില്‍ അതിക്രമിച്ചുകയറി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മോഷണം നടത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര അമ്പാടിമല ചാണിയില്‍ കുഞ്ഞപ്പു എന്ന അരുണ്‍ (25), മട്ടാഞ്ചേരി പുതിയ റോഡ് ബംഗ്ലാവ് പറമ്പില്‍ അര്‍ഷാദ് (26) എന്നിവരെയാണ് തൃപ്പൂണിത്തുറ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറ ചാത്താരിയിലെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ഇവിടെയുണ്ടായിരുന്ന യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിടുകയും പണവും മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്ത്രങ്ങളും മറ്റും കവര്‍ച്ച ചെയ്ത് ഇവര്‍ കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിരവധി മോഷണക്കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















