മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ കരിങ്കെടി കാണിക്കാന്‍ ശ്രമിച്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ കരിങ്കെടി കാണിക്കാന്‍ ശ്രമിച്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തിക്കരെ പൊലീസ് തടഞ്ഞു. മുഖ്യമന്തരിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്‍, ഡി. സി. സി ജനറല്‍ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയന്‍ , മണ്ഡലം പ്രസിഡന്റ് അഡ്വ . മഞ്ചവിളാകം കെ എസ് ജയകുമാര്‍, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കൊല്ലയില്‍ രാജന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊഴിയൂര്‍ സ്‌റ്റേഷനില്‍ എത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മുന്‍ എം.എല്‍ എ എ ടി ജോര്‍ജ്ജിന്റെ ജാമ്യത്തില്‍ രാത്രി 7.30 ന് വിട്ടയച്ചു. കരിങ്കേടി കാണിച്ച രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ പൊഴിയൂര്‍ പൊലീസ് കസ്റ്റഡിയിലാണ്.
പ്രതിഷേധിക്കുവായി എത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. മഞ്ചവിളകം പ്രദിപ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് കരുതല്‍ തടങ്കലിനായി പിടികൂടുന്നതിനിടെ ഇവര്‍ക്ക് നേരെ സി പി എം പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധം ചെറുക്കാന്‍ ഓടി അടുത്തത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
https://www.facebook.com/Malayalivartha






















