വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയുമായി ഭർത്താവിന് വഴിവിട്ട ബന്ധം: മനം നൊന്ത് 19കാരിയുടെ ആത്മഹത്യ: 23കാരൻ അറസ്റ്റിൽ

ഇടുക്കി പെരിയാവര എസ്റ്റേറ്റില്‍ പത്തൊന്‍പതുകാരി തൂങ്ങി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കണ്ണന്‍ ദേവന്‍ കമ്പനി പെരിയവര എസ്റ്റേറ്റില്‍ ലോവര്‍ ഡിവിഷനില്‍ പ്രവീണ്‍ കുമാറിനെ(23)യാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുമ്പാണ് ശ്രീജ ഇതേ എസ്റ്റേറ്റിലെ സമീപവാസിയായ പ്രവീണുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും.
കുറച്ച് നാൾ സന്തോഷത്തോടെ കഴിഞ്ഞ ഇരുവര്‍ക്കുമിടയില്‍ പിന്നീട് പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. വിവാഹിതയും, രണ്ട് കുട്ടികളുടെ അമ്മയുമായ മറ്റൊരു യുവതിയുമായി പ്രവീൺ അടുപ്പത്തിലാണെന്ന് ശ്രീജ അറിഞ്ഞതോടെ ഇതേ ചൊല്ലി തർക്കം പതിവായി. ഇതില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.
കല്യാണം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും തുടർന്ന് ഇരുവരും തമ്മിൽ വക്കേറ്റവും വഴക്കും നടന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മാനസികമായ അസ്വസ്തത കാട്ടിയിരുന്ന ശ്രീജയെ സ്ത്രീധന പ്രശ്നങ്ങളെ ചൊല്ലി പ്രവീൺ ഉപദ്രവിച്ചിരുന്നെന്നും ബന്ധുക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബന്ധുക്കൾ ദുരൂഹത ആരോപിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്രീജയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിരുന്നു.
വിവാഹത്തിന് ശേഷം ശ്രീജയോട് ഇയാൾ സംശയത്തോടെയാണ് പെരുമാറിയിരുന്നത്. മാനസികമായ അസ്വസ്തത കാട്ടിയിരുന്ന ശ്രീജയെ സ്ത്രീധന പ്രശ്നത്തെ ചൊല്ലി പ്രവീൺ നിരന്തരം വീടിനുള്ളിൽ വച്ച് ഉപദ്രവിച്ചിരുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ ശ്രീജ മാനസികമായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.
വീടിന് ഉളളിൽ ആരുമില്ലാത്ത സമയം നോക്കിയാണ് 19 - കാരിയായ ശ്രീജ തൂങ്ങി മരിച്ചത്. യുവതിയുടെ ഭർത്താവിൽ നിന്നും ഉണ്ടായ മർദ്ദനങ്ങൾ കണക്കിലെടുത്ത് മാനസിക പീഡനത്തെ കുറിച്ചും ബന്ധുക്കൾ ഉന്നയിക്കുന്ന സ്ത്രീധന പ്രശ്നങ്ങളെക്കുറിച്ചും അന്വേഷിക്കും എന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രവീണിന്റെ അവിഹിതബന്ധം പുറത്തായത് .
മൂന്നാര്‍ ടൗണിലെ ഹോട്ടലിലെ തൊഴിലാളിയാണ് പ്രവീണ്‍. എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ. കെ.ഡി.മണിയന്‍, സി.പി.ഒ. അനീഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























