സങ്കടക്കാഴ്ചയായി... തൂത്തുക്കുടിയിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

തമിഴ്നാട്ടിലെ തെക്കൻ തീരദേശ ജില്ലയായ തൂത്തുക്കുടിയിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. 12ഉം 13ഉം വയസ്സുള്ള ആൺകുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച ഒഴിവു ദിവസമായതിനാൽ കൂട്ടൂകാരുമൊത്ത് ബീച്ച് സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു.
മാപ്പിളൈയുരാണി ഗ്രാമത്തിലെ സിലുവൈപ്പട്ടി മൊട്ടൈ ഗോപുരം ബീച്ചിലിൽ വൈകുന്നേരമാണ് അപകടം നടന്നത്. സാഹിർ ഹുസൈൻ നഗറിലെ എ നരേൻ ശ്രീ കാർത്തിക് (13), ഗീത ജീവൻ നഗറിലെ വി തിരുമണി (13), കെ മുഗേന്ദ്രൻ (12) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു
തിരുമണി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും നരേൻ ശ്രീ കാർത്തിക് എട്ടാം ക്ലാസിലും മുഗേന്ദ്രൻ ആറാം ക്ലാസിലുമായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒമ്പത് ആൺകുട്ടികൾ ഉൾപ്പെടുന്ന സംഘം കടപ്പുറത്ത് കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.
കളി കഴിഞ്ഞ് അവർ കുളിക്കാനായി കടലിൽ ഇറങ്ങിയപ്പോൾ ഒരാൾ തിരമാലകളിൽ കുടുങ്ങിപ്പോയി. സമീപത്തുള്ള ഒരു മത്സ്യത്തൊഴിലാളികൾ കുട്ടിയെ രക്ഷെപെടുത്തുന്നതിനിടെ ഉയർന്ന വേലിയേറ്റത്തിലും ശക്തമായ തിരമാലകളിലും അകപ്പെട്ട മറ്റ് മൂന്ന് ആൺകുട്ടികൾ ഒഴുകിപ്പോയി. തുടര്‍ന്ന് അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.തരുവൈകുളം തീരദേശ സുരക്ഷാ സംഘം രക്ഷാ പ്രവര്‍ത്തനം നടത്തി. പിന്നീട് മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് .
"
https://www.facebook.com/Malayalivartha
























