ഹിമാചലിൽ കനത്ത മഞ്ഞു വീഴ്ച... 600-ൽ അധികം റോഡുകൾ അടച്ചത് യാത്ര ദുഷ്കരമാക്കി

ഹിമാചലിലെ മഞ്ഞുവീഴ്ചയിൽ വിനോദസഞ്ചാരികൾക്ക് ആഹ്ലാദം. മികച്ച ടൂറിസം സീസൺ പ്രതീക്ഷിക്കുന്ന നാട്ടുകാർക്കും കച്ചവടക്കാര്‍ക്കും ഇത് ആശ്വാസമായി. എന്നാൽ 600-ൽ അധികം റോഡുകൾ അടച്ചത് യാത്ര ദുഷ്കരമാക്കി മാറ്റിയിരിക്കുകയാണ്.
വരൾച്ചയ്ക്ക് ശേഷം വന്ന മഞ്ഞുവീഴ്ച കർഷകർക്ക് ആശ്വാസമായെന്ന് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. 600-ഓളം റോഡുകൾ അടച്ചിട്ടുണ്ടെന്നും ജെസിബികൾ ഉപയോഗിച്ച് മഞ്ഞുനീക്കാൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദസഞ്ചാരികൾ ക്ഷമയോടെ സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
യാത്രയിലെ തടസ്സങ്ങളിൽ പരിഭ്രാന്തരാകരുത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാനായി എല്ലാ വകുപ്പുകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























