സങ്കടക്കാഴ്ചയായി... ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിനി ബിന്‍സി റോബിന്‍ വര്‍ഗീസാണ് (41) മരിച്ചത്.
ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു വാഹനാപകടം നടന്നത്. നാസിക്കില്‍ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് റോബിന്‍, മകന്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാര്‍ഡോളിയിലുള്ള സര്‍ദാര്‍ സ്മാരക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. നാസിക്കിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിന്‍സി.
പാണ്ടനാട് മേടയില്‍ ടൈറ്റസിന്റെയും പരേതയായ പൊന്നമ്മയുടെയും മകളാണ്. ഭര്‍ത്താവ് റോബിന്‍ പള്ളിപ്പാട് സ്വദേശിയാണ്. ഏക മകനൊപ്പം നാസിക്കിലായിരുന്നു ബിന്‍സിയും കുടുംബവും താമസിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha
























