ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു.... ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി...

കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
വളരെ ഗൗരവകരമായ കുറ്റകൃത്യമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നിരീക്ഷിച്ച കോടതി, ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു. മുൻ പഞ്ചായത്ത് അംഗം കൂടിയായ പ്രതിക്ക് നിയമത്തെക്കുറിച്ച് അറിവുണ്ടായിട്ടും പൊലീസിൽ പരാതിപ്പെടുന്നതിന് പകരമായി സോഷ്യൽ മീഡിയയിലൂടെ ദീപക്കിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചതെന്ന് പൊലീസ് കോടതിയിൽ ബോധിപ്പിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാനും സാമ്പത്തിക നേട്ടത്തിനുമായി പ്രതി ബോധപൂർവ്വം വീഡിയോകൾ ചിത്രീകരിക്കുകയും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























