ചേര്‍ത്തലയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി, രണ്ടു ദിവസത്തെ തിരച്ചിലിനൊടുലാണ് കണ്ടെത്തിയത്, സങ്കടം അടക്കാനാവാതെ നാട്ടുകാരും വീട്ടുകാരും

ചേര്‍ത്തലയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി, രണ്ടു ദിവസത്തെ തിരച്ചിലിനൊടുലാണ് കണ്ടെത്തിയത്, സങ്കടം അടക്കാനാവാതെ നാട്ടുകാരും വീട്ടുകാരും.
അര്‍ത്തുങ്കല്‍ ആയിരം തൈ ഫിഷ് ലാന്‍ഡിങ്ങിനു സമീപത്തായി കടലില്‍ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരി(16)യുടെ മൃതദേഹം പുലര്‍ച്ചെ ചെത്തി ഹാര്‍ബറിനു സമീപമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ടാണ് കടക്കരപള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് നികര്‍ത്തില്‍ മുരളീധരന്റെയും ഷീലയുടെയും മകന്‍ ശ്രീഹരി (16), 12ാം വാര്‍ഡ് കൊച്ചുകരിയില്‍ കണ്ണന്റെയും അനിമോളുടെയും മകന്‍ വൈശാഖ് (16) എന്നിവരെ കുളിക്കാനിറങ്ങിയപ്പോള്‍ കടലില്‍ കാണാതായത്.
വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം പുലിമുട്ടിനു സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ടായിരുന്നു. തീരദേശ പൊലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റല്‍ ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ രണ്ടു ദിവസമായി തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























