നാണക്കേടിന്റെ കൊടുമുടിയില്‍ കേരളം ഗര്‍ഭചിത്രത്തിനായി 10 വയസുകാരിയും ക്യൂവില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹൈക്കോടതി ചൂഷണം ചെയ്യുന്നത് സ്വന്തം വീട്ടുകാര്‍

പെണ്‍കുട്ടികള്‍ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് പീഠനങ്ങള്‍ കൂടുന്നത് എന്നാണ് ഇത്രയും നാള്‍ കേരളം കരുതിയിരുന്നത്. എന്നാല്‍ കൊവിഡും ലോക്ഡൗണും ചിലത് നമുക്ക് തെളിയിച്ചു തന്നിരിക്കുകയാണ്. കേരളത്തെ ലോകത്തിന് മുന്നില്‍ നാണംകെടുത്തുന്ന റപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ദൈവത്തിന്റെ സ്വന്തം നാട് സാക്ഷര കേരളം എന്നൊന്നും ഇനി പറഞ്ഞു നടക്കാന്‍ നമുക്ക് കഴിയില്ല. അത്രയേറെ നാണക്കേടുണ്ടാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് കൊവിഡ് കാലത്ത് പീഡിപ്പിക്കപ്പെട്ട പ്ലായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കണക്ക് ഭയപ്പെടുത്തുന്നതാണ്. കേരളത്തില്‍ തന്നെയാണോ ഈ പീഡനങ്ങള്‍ നടന്നിരിക്കുന്നത് എന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഇതിപ്പോള്‍ യുപിയിലെ റിപ്പോര്‍ട്ടായിരുന്നു എങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായകള്‍ നെഞ്ചത്തടിച്ച് നിലവിളിച്ചേനെ. പോക്‌സോ കേസുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് കാണാന്‍ കഴിയുന്നത്. ഇവരെ ഒന്നും ആരും തട്ടിക്കൊണ്ടു പോയി പീഠിപ്പിച്ചതല്ല. ലോക്ഡൗണില്‍ കുട്ടികള്‍ വീടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലയളവില്‍ തന്നെയാണ് കൂടുതല്‍ പീഡനങ്ങളും നടന്നിരിക്കുന്നത്. ഇതില്‍ പരാതികളൊന്നും വരുന്നില്ലെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. പലരും ഗര്‍ഭഛിദ്രത്തിന് അനുമതി തേടി എത്തുമ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുന്നത്. ഗര്‍ഭിണികളാകുന്നവരുടെ കേസില്‍ തന്നെ ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്തുവരുമ്പോള്‍. അല്ലാതെ കേരളത്തില്‍ ദിവസവും നടക്കുന്ന പീഠനങ്ങളെ നമുക്ക് കണക്കുകൂട്ടാനാകുമോ. അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്‌സോ കേസുകളിലെ വലിയൊരു ശതമാനം ഇരകളും ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരില്‍ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരവകാശ രേഖയും പുറത്തുവന്നിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് ഒതുങ്ങി കുട്ടികള്‍ വീടുകളില്‍ തന്നെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് കാലം. വീട്ടില്‍ തന്നെയുള്ള പീഡകന്മാര്‍ക്ക് വളക്കൂറുള്ളതായി മാറി എന്നുവേണം വിലയിരുത്താന്‍. പത്ത്, പ്ലസ് ടു ക്ലാസുകളിലൊഴികെ ഭൂരിഭാഗം കുട്ടികളും മാസങ്ങള്‍ തുടര്‍ച്ചയായി സ്‌കൂളുകളിലേക്ക് എത്തിയില്ല. സ്വന്തം വീടുകള്‍ തന്നെയാണ് കുട്ടികള്‍ക്ക് അരക്ഷിതമാകുന്നത് എന്ന കാര്യം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. 2013 മുതലാണ് സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കുത്തനെ കൂടിയതായി കാണാനാകുക. 2019ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 362 പോക്‌സോ കേസുകളാണ് കൂടിയത്. എന്നാല്‍ 2020ല്‍ തുടങ്ങിയ കൊവിഡ് കാലത്ത് അത് വര്‍ദ്ധിച്ച് 767 ലെത്തിനില്‍ക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് ഇരട്ടി പീഡന കേസുകള്‍. ഇത് കേസായ പീഡനങ്ങള്‍ മാത്രമാണ് അതും പോക്‌സോ? ബാക്കിയുള്ളതിന്റെ കണക്കെടുക്കാന്‍ നിന്നാല്‍ നമ്മുടെ മനസാക്ഷി ഒരുപക്ഷേ അത് താങ്ങില്ല.
ഇരട്ടിയിലധികമായി കുട്ടികള്‍ വീട്ടുകളില്‍ തന്നെ കഴിഞ്ഞപ്പോള്‍ ചുറ്റുമുള്ള അടുപ്പക്കാരും രക്ഷിതാക്കളില്‍ ചിലരും മൃഗത്തെ പോലെ കുരുന്നുകളോട് പെരുമാറി. ഇത് ആണയിടുന്നതാണ് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതിയെ സമീപിച്ച ഇരകളെ സംബന്ധിച്ച വിവരങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇതിനായി കേരള സ്റ്റേറ്റ് ലീഗ് സര്‍വ്വീസസ് അതോറിറ്റി വഴി ഹൈക്കോടതിയെ സമീപിച്ചത് പത്ത് വയസ്സുകാരി ഉള്‍പ്പടെ 13 പേരാണ്. ഇത് കോടതിയിലെത്തിയ കേസുകള്‍ മാത്രമാണ്. ഗര്‍ഭഛിദ്രത്തിന് 24 ആഴ്ചത്തെ സമയപരിധി കഴിഞ്ഞവരായിരുന്നു ഇവര്‍. ഈ കാലയളവിന് മുന്‍പും, കോടതി അനുമതി ഇല്ലാതെയും മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചും ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുന്നില്ല.
40 മുതല്‍ 60 ശതമാനം വരെ പോക്‌സോ കേസുകളിലും അതിക്രമം നടത്തുന്നത് വീട്ടിലുള്ളവരും അയല്‍വാസികളടക്കം കുട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവര്‍ എന്നുള്ളതാണ്. വീടുകളില്‍ നിന്നും കുട്ടികള്‍ സ്‌കൂളിലേക്ക് എത്തി തുടങ്ങിയപ്പോഴും വര്‍ധനവ് അതേപടി തുടരുന്നുണ്ട്. സ്‌കൂളിലെ കൗണ്‍സിലര്‍മാരോടും കൂട്ടുകാരോടും പല ദുരനുഭവങ്ങളും കുട്ടികള്‍ തുറന്ന് പറഞ്ഞതോടെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആ കണക്കുകള്‍ ഈ വര്‍ഷത്തെ രേഖയില്‍ നമുക്ക് കാത്തിരുന്ന് കാണാം. അതേസമയം 2020ല്‍ കൂടുതല്‍ പോക്‌സോ കോടതികള്‍ നിലവില്‍ വന്നതോടെ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കാര്യമായി കൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























