വയനാട് തിരുനെല്ലി എളമ്പലശ്ശേരിയിൽ കാട്ടാന ശല്യം രൂക്ഷം; കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന ഞാറ്റടി പൂർണ്ണമായും നശിപ്പിച്ചു, ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് തിരുനെല്ലി എളമ്പലശ്ശേരിയിലെഎട്ടോളം കർഷകരുടെ അധ്വാനം

വയനാട് തിരുനെല്ലി എളമ്പലശ്ശേരിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന ഞാറ്റടി പൂർണ്ണമായും നശിപ്പിക്കുകയാണ് ചെയ്തത്. കൃഷിക്ക് വേണ്ടി ഒരുക്കിയ പാടങ്ങൾ തരിശിടേണ്ട അവസ്ഥയിലാണ് കർഷകർകാട്ടിൽ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആനകൾ നേരെ എത്തുന്നത് കൃഷിയിടങ്ങളിലേക്കാണ്.
അഞ്ചേക്കർ പാടത്തേക്ക് കരുതിയ ഞാറ്റടി കഴിഞ്ഞ ദിവസം ചവിട്ടിയും പിഴുതുംനശിപ്പിക്കുകയാണ് ചെയ്തത്. തിരുനെല്ലി എളമ്പലശ്ശേരിയിലെഎട്ടോളം കർഷകരുടെ അധ്വാനമാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയിരിക്കുന്നത്.
അങ്ങനെ ലോണെടുത്തും കടംവാങ്ങിയുമാണ് ഇത്തവണ കൃഷിയിറക്കിയത്. നാട്ടിക്ക് വേണ്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ഇതിനിടയിലാണ് കാട്ടാനകൾ എല്ലാ പ്രതീക്ഷയും നശിപ്പിച്ചിരിക്കുന്നത്. അർഹമായ നഷ്ട പരിഹാരം നൽകി സഹായിക്കണമെന്നാണ് സർക്കാരിനോട് കർഷകർ ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























