പരീക്ഷാനാളുകളെത്തി.... സംസ്ഥാനത്തെ സ്‌കൂള്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും

പരീക്ഷാനാളുകളെത്തി.... സംസ്ഥാനത്തെ സ്‌കൂള്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഈ ടൈം ടേബിള്‍ ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പരീക്ഷകള്‍ ആഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും. രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടക്കും. ഓണാവധിക്ക് ശേഷം സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കും.
"
https://www.facebook.com/Malayalivartha
























