മോദി സര്‍ക്കാര്‍: ഇന്ത്യയുടെ യശസ് വര്‍ധിച്ചതായി ആര്‍എസ്എസ് മേധാവി

നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്ത്തി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. മോദിയുടെ ഭരണം രാജ്യത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചു. ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ യശസ് വര്‍ധിച്ചിരിക്കുകയാണ്. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. വികസനത്തിന് ഒത്തൊരുമ പ്രധാനമാണെന്നും നാഗ്പൂരില്‍ ദസറയോട് അനുബന്ധിച്ച് സ്വയംസേവകരെ അഭിസംബോധനചെയ്ത് മോഹന്‍ ഭാഗവത് പറഞ്ഞു.
പിന്നാക്കവിഭാഗങ്ങളുടെ പുരോഗതിയാവണം നയരൂപീകരണങ്ങളുടെ അടിസ്ഥാനം. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം ആവശ്യമാണെന്നും ഇതിനായി ഒരു പൊതുനയം രൂപീകരിക്കണമെന്നും ആര്‍എസ്എസ് മേധാവി ആവശ്യപ്പെട്ടു.
നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. വികസനത്തിന് ഒത്തൊരുമയാണ് പ്രധാനം. പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിയാകണം നയരൂപീകരണങ്ങളുടെ അടിസ്ഥാനം. ജനസംഖ്യ നിയന്ത്രിക്കണം. രാജ്യമെങ്ങും ഒരേ നയം പിന്തുടരണം. സന്താര അനുഷ്ഠിക്കുന്ന വിഷയത്തില്‍ ജൈന സമുദായവുമായി ചര്‍ച്ചകള്‍ നടത്തണം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജ്യത്ത് ഉണ്ടായിരുന്ന നിരാശയുടെ അന്തരീക്ഷം ഇപ്പോള്‍ അപ്രത്യക്ഷമായി. ഇന്നു ലഭിക്കുന്ന സൗകര്യങ്ങളില്‍ കുറച്ചുകൂടി ഭേദപ്പെട്ടത് ലഭിക്കാതെ വരുമ്പോള്‍ ജനങ്ങള്‍ ചോദ്യം ചെയ്യും.
ധാര്‍മിക വിദ്യാഭ്യാസം നമ്മുടെ വിദ്യാഭ്യാസനയത്തില്‍ ഉള്‍പ്പെടുത്തണം, എങ്കിലേ സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങള്‍ നശിക്കപ്പെടാതിരിക്കൂ. സമൂഹത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായിരിക്കണം വിദ്യാഭ്യാസം മുന്‍ഗണന നല്‍കേണ്ടത്. തൊട്ടുകൂടായ്മയ്ക്കും അയിത്തത്തിനുമെതിരെ അംബേദ്കര്‍ ആക്രമണം നടത്തിയില്ല, പകരം മറ്റൊരു പാത തിരഞ്ഞെടുത്തു. സാഹചര്യങ്ങള്‍ മാറുകയാണ്, ഏകത്വമുണ്ടെന്നു നാം ഉറപ്പുവരുത്തണം. വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെങ്കില്‍ അതു ചര്‍ച്ചചെയ്തു പരിഹരിച്ചു മുന്നോട്ടുപോകണം.
മോഹന്‍ ഭഗവത്തിന്റെ പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha