അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രേംജിയുടെ ഭാര്യ ലൈന (43), മകന്‍ പ്രണവ് (19) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി, പുത്തന്‍കുളം കരിമ്പാലൂര്‍ തലക്കുളം നിധിയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
വിദേശത്തുള്ള ഭര്‍ത്താവ് പ്രേംജിയുടെ ഭാര്യ ലൈനയെയും മകന്‍ പ്രണവിനെയും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീടിന്റെ ഗേറ്റും മുറികളും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നാണ് ബന്ധുക്കള്‍ അകത്ത് കടന്നത്. മകന്‍ പ്രണവ് പാരിപ്പള്ളി യു.കെ.എഫ് എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ പ്രജിത്ത് എറണാകുളത്ത് വിദ്യാര്‍ത്ഥിയാണ്.
https://www.facebook.com/Malayalivartha



























