വിജിലന്‍സില്‍ നിന്നും മാറ്റിയത് രാഷ്ട്രീയക്കാരുടെ പിന്നാലെ പോകാത്തതുകൊണ്ട്

അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനു സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതിനു പിന്നാലെ കൂടുതല്‍ തുറന്നടിച്ച് ജേക്കബ് തോമസ് ഐപിഎസ് രംഗത്ത്. വിജിലന്‍സില്‍ നിന്നും തന്നെ മാറ്റിയത് രാഷ്ട്രീയക്കാരുടെ പിന്നാലെ പോകാത്തതുകൊണ്ടാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. വിജിലന്റ് കേരള പദ്ധതിയുമായി വിജിലന്‍സില്‍ തുടരാന്‍ തനിക്കു താത്പര്യമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പറഞ്ഞ് താന്‍ ഒരു രാഷ്ട്രീയക്കാരനെയും കാണാന്‍ തയാറായില്ല. അങ്ങനെ തയാറായാല്‍ തന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാകുമായിരുന്നുവെന്നും അതിനാലാണ് പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
250 കോടിയുടെ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് കണ്‌ടെത്തിയ ഉദ്യോഗസ്ഥന്റെ അനുഭവം നമ്മള്‍ കണ്ടതാണ്. ആര്‍ക്കു വേണ്ടിയാണ് അദ്ദേഹത്തെ മാറ്റിയതെന്നും ജേക്കബ് തോമസ് ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha