മത്സരിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കൊലയാളി നിസ്സാമിന്റെ സഹോദരനെ പോലീസ് അറസ്റ്റുചെയ്തു

ആഢംബരക്കാറിടിപ്പിച്ച് സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ പ്രതി നിസാമിന്റെ വഴിയേ തന്നെ സഹോദരന്‍ നിസാറും. നിസാമിന്റെ അനുജന്‍ നിസാറിനെ ആഡംബര കാര്‍ അമിത വേഗതയില്‍ ഓടിച്ച് അപകടമുണ്ടാക്കിയതിന് പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ വൈകിട്ട് ഇടപ്പള്ളിയിലുണ്ടായ അപകടത്തില്‍ പാലാരിവട്ടം പോലീസാണ് നിസാറിനെ അറസ്റ്റ് ചെയ്തത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ഇത് ചോദ്യം ചെയ്തയാളെ അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കൊച്ചി ചങ്ങമ്പുഴസ്‌നഗര്‍ സ്വദേശി അനിഷിന്റെ പരാതി പ്രകാരമാണ് നിസാറിനെതിരെ പൊലീസ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലൂര്‍ തമ്മനം റൂട്ടിലൂടെ പോകുകയായിരുന്ന അനീഷിന്റെ വാഹനത്തിനു പുറകില്‍ നിസാറിന്റെ റോള്‍സ് റോയസ് കാര്‍ എത്തിയപ്പോള്‍ സൈഡു കൊടുത്തില്ലെന്ന് ആരോപിച്ച് ഇടതു വശത്തൂടെ മറികടന്ന് നിസാറിന്റെ കാര്‍ അനീഷിന്റെ വാഹനത്തില്‍ ഇടിപ്പിച്ചുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇത് ചോദ്യം ചെയ്ത അനീഷിനെ താന്‍ നിസാമിന്റെ സഹോദരനാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നും അനീഷ് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കാറുടമയുമായി നിസാര്‍ ഒത്തുതീര്‍പ്പിലെത്തിയെങ്കിലും നിസാറിനെ അറസ്റ്റ് ചെയ്യാനും വാഹനം കസ്റ്റഡിയിലെടുക്കാനും ഡിസിപി ഹരിശങ്കര്‍ നിര്‍ദേശിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha