വന്യമൃഗങ്ങളെ വേട്ടയാടിയ മൂന്നു പേര്‍ അറസ്റ്റില്‍

തമിഴ്‌നാട് തേനിയില്‍ നിന്നു വന്യമൃഗങ്ങളെ വേട്ടയാടിയ മൂന്നു പേര്‍ അറസ്റ്റില്‍. തേനി സ്വദേശികളായ സെല്‍വേശ്വരന്‍, ബാല മുരുകന്‍, ശരവണ കുമാര്‍ എന്നിവരാണ് പിടിയിലായത്. പെരിയകുളം വനമേഖലയില്‍ നിന്ന് വന്യമൃഗ വേട്ട വ്യാപകമാണ്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരിയകുളം വനമേഖലയില്‍ പൊലീസും വനം വകുപ്പും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് തേനി സ്വദേശികളായ സെല്‍വേശ്വരന്‍, ബാല മുരുകന്‍, സരവണ കുമാര്‍ എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കാട്ടു പന്നിയെ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിന്നാണ് കാട്ടു പന്നിയെ കണ്ടെടുത്തത്. മൂവരും ചേര്‍ന്നു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് വേട്ടയാടി പിടിച്ചതാണ് ഇതിനെ.
പ്രതികള്‍ക്കെതിരെ വനം വന്യജീവി വകുപ്പു പ്രകാരം കേസെടുത്തു. 80,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പെരിയകുളത്ത് വന്യമൃഗ വേട്ട വ്യാപകമാണ്. പ്രദേശവാസികളെ മുന്‍ നിര്‍ത്തി വേട്ട നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും പൊലീസ് സംശയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha