അച്ഛനെ മോചിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ ടവറില്‍ നിന്ന് ചാടുമെന്ന ഭീഷണിയുമായി യുവാവ്

പൊലീസ് കസ്റ്റഡിയിലെടുത്ത അച്ഛനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കൊച്ചി കതൃക്കടവില്‍ മൊബൈല്‍ ടവറില്‍ കയറി യൂവാവിന്റെ ആത്മഹത്യാഭീഷണി.
പ്രശ്‌നത്തെക്കുറിച്ച് ഉന്നത ഉദ്യാഗസ്ഥര്‍ അന്വേഷിച്ച് പരിഹരിക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് യുവാവ് താഴെയിറങ്ങി.
ചെറായി സ്വദേശി നിധീഷ് ടവറില്‍ കയറിയപ്പോള്‍ ആദ്യം ആരുമുണ്ടായിരുന്നില്ല. അച്ഛനെ മോചിപ്പിച്ചില്ലെങ്കില്‍ ചാടുമെന്ന് നിധീഷ് വലിയ ശബ്ദത്തില്‍ ഭീഷണി മുഴക്കിയതോടെ ആളുകൂടി.
പിന്നാലെ പൊലീസുമെത്തി. അനുനയിപ്പിക്കാനായിരുന്നു പൊലീസുകാരുടെ ആദ്യശ്രമം. എന്നാല്‍ പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ നീധീഷ് ചാടുമെന്നായിരുന്നു താഴെ നില്‍ക്കുകയായിരുന്ന മറ്റൊരു മകനായ എബിയുടെയും ഭീഷണി
ടയര്‍മോഷണത്തില്‍ കുടുക്കി പുത്തന്‍വേലിക്കര പൊലീസ് പിടികൂടിയ ഷൈനിനെ പൊലീസ് മര്‍ദിച്ചെന്നും എബി പറഞ്ഞു. പിന്നീട് ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി.
ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടശേഷം പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് അസിസ്റ്റന്‍ഡ് കമ്മിഷണര്‍ സുരേഷ്‌കുമാര്‍ ഉറപ്പുകൊടുത്തതോടെ നിധീഷ് ഒന്നയഞ്ഞു.
പിന്നെ പൊലീസ് പറഞ്ഞപ്രകാരം താഴെയെത്തി. കരഞ്ഞുതളര്‍ന്ന യുവാക്കളെ ഒടുവില്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha