ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍ അന്തരിച്ചു

ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സുണ്ടായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അഞ്ചുമണിയോടെയായിരുന്നു അന്ത്യം.
1948-ലെ ഒഞ്ചിയം സമരത്തിനിടെ പൊലീസ് വെടിവെപ്പില്‍ കണ്ണന് പരിക്കേറ്റിരുന്നു. മരിച്ചെന്ന് കരുതി ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട കണ്ണന് ജീവനുണ്ടെന്ന് കണ്ടെത്തിയത് നഴ്‌സുമാരാണ്.
മരണം വരെ ദേഹത്ത് വെടിയുണ്ടയുടെ ചീളുമായാണ് അദ്ദേഹം കഴിഞ്ഞത്. ആര്‍എംപി രൂപീകരിച്ച ശേഷം അദ്ദേഹം ആര്‍എംപി അനുഭാവിയായിരുന്നു.
ഇടക്ക് സിപിഎമ്മിലേക്ക് തിരികെ പോയെങ്കിലും അവസാനകാലത്ത് ആര്‍എംപിയോടായിരുന്നു ആഭിമുഖ്യം. 1948 ഏപ്രില്‍ മുപ്പതിനാണ് സമരത്തിനിടെ പൊലീസ് വെടിവെപ്പില്‍ പുറവില്‍ കണ്ണന് പരിക്കേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha